city-gold-ad-for-blogger

കാസർകോട് സൈനുൽ ആബിദിൻ വധക്കേസിൽ വിചാരണ അന്തിമ ഘട്ടത്തിൽ; അന്വേഷണ ഉദ്യോഗസ്ഥനെ ജൂലൈ രണ്ടിന് വിസ്‌തരിക്കും

Zainul Abidin murder case trial enters final stage: Investigating officer to be examined on July 2.
Photo: Special Arrangement / Enhanced by Pixverse

● തളങ്കര നുസ്രത്ത് നഗർ സ്വദേശിയായ യുവാവ് 2014 ഡിസംബർ 22-നാണ് എം ജി റോഡിൽ കൊല്ലപ്പെട്ടത്
● പിതാവിന്റെ ഉടമസ്ഥതയിലുള്ള ബെഡ് കട അടയ്ക്കുന്നതിനിടെ ഒരു സംഘം എത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു
● ഉദയൻ, പ്രശാന്ത്, മഹേഷ്, അനിൽകുമാർ ഉൾപ്പെടെ 21 പേരാണ് കേസിന്റെ പ്രതിപ്പട്ടികയിലുള്ളത്
● കാപ്പ നിയമപ്രകാരം ജുഡീഷ്യൽ കസ്റ്റഡിയിലായ പ്രതി മഹേഷിന്റെ ജാമ്യം ജഡ്ജി അജിന്ത്യ രാജ് ഉണ്ണി റദ്ദാക്കി
● ദൃക്‌സാക്ഷിയായ പിതാവ് മുഹമ്മദ് കുഞ്ഞിയും സഹോദരൻ അബ്ദുൽ റഷീദും വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു
● കേസിൽ കുറ്റപത്രം സമർപ്പിച്ച അന്നത്തെ കാസർകോട് ടൗൺ സിഐ പി കെ സുധാകരനെയാണ് ഇനി വിസ്തരിക്കുക

കാസർകോട്: (KasargodVartha) രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ചർച്ചകൾക്ക് വഴിവെച്ച എസ്ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദ് വധക്കേസിൽ വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ ജൂലൈ രണ്ടിന് വിസ്‌തരിക്കും.

കാസർകോട് എം ജി റോഡിലെ ബെഡ് കടയിലെ ജീവനക്കാരനും തളങ്കര നുസ്രത്ത് നഗർ സ്വദേശിയുമായിരുന്ന സൈനുൽ ആബിദിൻ (24) കൊല്ലപ്പെട്ട കേസിലാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ (മൂന്ന്) വിചാരണ നടപടികൾ പൂർത്തിയായി വരുന്നത്.

കൊലപാതകം 2014ൽ

2014 ഡിസംബർ 22ന് രാത്രിയാണ് കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ എം ജി റോഡിലുള്ള പിതാവിൻ്റെ ഉടമസ്ഥതയിലുള്ള കടയിൽ വെച്ച് സൈനുൽ ആബിദിൻ കൊല്ലപ്പെട്ടത്. സൈനുൽ ആബിദിൻ്റെ പിതാവ്‌ കെ എ മുഹമ്മദ്‌ കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടക്കാനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ കടയിലെത്തിയ സംഘം പിതാവിൻ്റെ മുന്നിലിട്ട്‌ യുവാവിനെ കുത്തുകയായിരുന്നുവെന്നാണ് കേസ്.

കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം നില മോശമായതിനാൽ മംഗ്ളൂരിലേക്ക്‌ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്‌. വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. സംഭവം നടന്ന രാത്രിയിൽ നഗരമധ്യത്തിൽ ഉണ്ടായ ഈ ആക്രമണത്തെ തുടർന്ന് രാഷ്ട്രീയ സംഘടനകളുടെയും വിവിധ സാമൂഹിക വിഭാഗങ്ങളുടെയും പ്രതിഷേധങ്ങൾക്ക് കേസ് ഇടയാക്കിയിരുന്നു.

പ്രതിപ്പട്ടികയിൽ 21 പേർ

കേസിൽ ഉദയൻ, പ്രശാന്ത്, മഹേഷ്, അനി എന്ന അനിൽകുമാർ ഉൾപ്പെടെ 21 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിലെ എട്ടാം പ്രതിയായ ജ്യോതിഷിനെ വിചാരണക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് കാപ്പ നിയമപ്രകാരം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. ഇതോടെ ആബിദ് വധക്കേസിലെ ഇയാളുടെ ജാമ്യം ജഡ്ജി അജിന്ത്യ രാജ് ഉണ്ണി റദ്ദാക്കിയിട്ടുണ്ട്.

കേസിൻ്റെ വിചാരണയ്ക്കിടയിൽ പ്രധാന സാക്ഷികൾ മരിച്ചിരുന്നു. സംഭവത്തിൻ്റെ ദൃക്‌സാക്ഷിയും സൈനുൽ ആബിദിൻ്റെ പിതാവുമായിരുന്ന മുഹമ്മദ് കുഞ്ഞി രണ്ട് വർഷം മുൻപ് കർണാടകയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മറ്റൊരു പ്രധാന സാക്ഷിയും സൈനുൽ ആബിദിൻ്റെ സഹോദരനുമായ അബ്ദുൽ റഷീദും അസുഖത്തെ തുടർന്ന് മരിച്ചു.

78 സാക്ഷികളുടെ വിസ്‌താരം കഴിഞ്ഞു

അന്നത്തെ കാസർകോട് ടൗൺ പൊലീസ് സിഐ ആയിരുന്ന പി കെ സുധാകരനാണ് കേസിൻ്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഇദ്ദേഹത്തിൻ്റെ സാക്ഷി വിസ്‌താരമാണ് ജൂലൈ രണ്ടിന് നടക്കുക. മൊത്തം 78 സാക്ഷികളുടെ വിസ്‌താരം നടന്നുകഴിഞ്ഞു. 10 വർഷത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് വിചാരണ നടപടികൾ തുടങ്ങിയത്.

വിചാരണ നടപടികൾക്കൊടുവിലാണ് കേസ് അന്തിമഘട്ടത്തിലെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി സതീശനും അഡ്വ. കെ അമ്പളിയുമാണ് കോടതിയിൽ ഹാജരാകുന്നത്.

ഈ കേസിലെ കോടതി വിധിക്കായി വാദിഭാഗവും പ്രതിഭാഗവും കാത്തിരിക്കുകയാണ്. മദ്റസ അധ്യാപകൻ റിയാസ് മൗലവി അടക്കമുള്ള കൊലപാതക കേസുകളിൽ പ്രതികൾ നിയമത്തിൻ്റെ പഴുതിലൂടെ രക്ഷപ്പെട്ടെന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ആബിദ് വധക്കേസിൻ്റെ വിധിയും ജനങ്ങൾ ഉറ്റുനോക്കുന്നുണ്ട്.

കാസർകോട്ടെ സൈനുൽ ആബിദിൻ വധക്കേസ് വിചാരണയുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: The trial in the 2014 Zainul Abidin murder case in Kasaragod is nearing completion, with the investigating officer scheduled to be examined on July 2.

#KasaragodNews #ZainulAbidinCase #KeralaPolice #KeralaCourt #MurderCaseTrial #KeralaPolitics #renuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia