city-gold-ad-for-blogger

79.3 ഗ്രാം കറുപ്പ് കൈവശം വെച്ച കേസിൽ യുവാവിന് 2 വർഷം കഠിന തടവും പിഴയും

Two-Year Imprisonment and Fine for Youth in Opium Possession Case in Kasaragod
Photo: Arranged

● ചെങ്കള പഞ്ചായത്ത് പരിധിയിലെ കെ സെയ്ദ് ഫാഹിസ്  ആണ് പ്രതി.
● അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജ് കെ പ്രിയയാണ് വിധി പ്രസ്താവിച്ചത്.
● വിദ്യാനഗർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ സന്തോഷ് കുമാർ ആണ് പ്രതിയെ പിടികൂടിയത്.

കാസർകോട്: (KasargodVartha) 79.3 ഗ്രാം കറുപ്പ് (Opium) വിൽപനക്കായി കൈവശം വെച്ച കേസിൽ ചെങ്കള ഗ്രാമ പഞ്ചായത് പരിധിയിലെ കെ സെയ്ദ് ഫാഹിസിനാണ് രണ്ട് വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ച് കോടതി. അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി (ADSC-II) ജഡ്ജ് കെ പ്രിയയാണ് ശിക്ഷ വിധിച്ചത്.

വിദ്യാനഗർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ സന്തോഷ് കുമാർ ആണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. തുടർന്ന് കേസ് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ Cr No.304/2019 u/s 18(c) NDPS Act പ്രകാരം രജിസ്റ്റർ ചെയ്യുകയായിരുന്നു.

കേസിന്റെ പ്രാഥമിക അന്വേഷണം കാസർകോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൾ റഹീം സി എ ആണ് നടത്തിയത്. അതിനുശേഷം വിദ്യാനഗർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി വി മനോജ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

മയക്കുമരുന്ന് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഈ കോടതി വിധിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കാൻ മറക്കരുത്.

Article Summary: Two-year jail term and fine for youth in Kasaragod opium case.

#Kasaragod #OpiumCase #CourtVerdict #NDPSAct #KeralaCrime #Police

News Categories: Main, News, Top-Headline, Kerala-News, Crime

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia