Student Clash | കേന്ദ്ര സര്‍വകലാശാലയില്‍ എസ് എഫ് ഐ-എന്‍ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 7 പേര്‍ക്ക് പരുക്ക്

● പെരിയ ഇരട്ടക്കൊലക്കേസില്‍ കോടതി വിട്ടയച്ച പ്രതിയുടെ ആക്രമണമെന്ന് എൻഎസ്‌യുവിന്‍റെ ആരോപണം.
● കൺവെൻഷൻ തടസ്സപ്പെടുത്താൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് എസ്എഫ്‌ഐ.
● കാമ്പസിലെ സംഘർഷം പോലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.
കാസര്‍കോട്: (KasargodVartha) കേന്ദ്ര സര്‍വകലാശാലയില്‍ എസ് എഫ് ഐ-എന്‍ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ എസ് എഫ് ഐ-എന്‍ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ ഏതാനും പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ കാംപസിനകത്തെ ആലവല്ലി ഹെല്‍ത് സെന്ററിലും പെരിയ ഗവണ്‍മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ഇതിനിടയില്‍ പെരിയ ഇരട്ട കൊലക്കേസില്‍ കോടതി വിട്ടയച്ച പ്രതിയുടെ നേതൃത്വത്തില്‍ സര്‍കാര്‍ ആശുപത്രിയില്‍ കയറി കേന്ദ്ര സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റടക്കമുള്ള എന്‍ എസ് യു നേതാക്കളെ ആക്രമിച്ചതായാണ് എന്‍ എസ് യുവിന്റെ ആരോപണം. കാംപസിലുണ്ടായ അക്രമത്തില്‍ പരുക്കേറ്റവരെ പെരിയ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ അവിടെവെച്ചും ആക്രമിച്ചുവെന്നും എന്‍ എസ് യു ആരോപിച്ചു. എന്‍ എസ് യു പ്രവര്‍ത്തകരായ യൂനിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ് വിഷ്ണു, അഭിരാം എന്നിവരെ പെരിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം, രാവിലെ നടത്തിയ കണ്‍വന്‍ഷന്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘട്ടനത്തിന് കാരണമായതെന്ന് എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞു. ഈ സംഭവത്തില്‍ പരുക്കേറ്റ എസ്എഫ്‌ഐ ജില്ലാ സെക്രടറിയേറ്റംഗം അഖില്‍ മുന്നാട്, യൂണിറ്റ് സെക്രടറി അമല്‍ ആസാദ്, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സെക്രടറി സഹദ്, യൂണിറ്റ് കമിറ്റി അംഗങ്ങളായ പ്രത്യുഷ, ശ്രീഹരി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു അക്രമമെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. അഖില്‍ മുന്നാട്, അമല്‍ ആസാദ് എന്നിവരെ കാംപസിനകത്തെ ആരവല്ലി ഹെല്‍ത് സെന്ററിലും വനിത പ്രവര്‍ത്തകയായ പ്രത്യുഷയെ പെരിയ കമ്യൂണിറ്റി ഹെല്‍ത് സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ബേക്കല്‍ പൊലീസ് എത്തിയാണ് വൈകുന്നേരത്തോടെ രംഗം ശാന്തമാക്കിയത്.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും കൂടുതൽ വിവരങ്ങളും പങ്കുവെക്കുക.
Clash between SFI and NSU activists at Kasaragod Central University, seven injured. The clash occurred on Thursday morning, and the injured students were admitted to hospitals. NSU alleges that they were attacked by a released accused in the Periya twin murder case. SFI claims that the clash was caused by an attempt to disrupt their convention.
#KasaragodUniversity #StudentClash #SFI #NSU #Kerala #CampusViolence