എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പരാതി; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
● അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ അർജുൻ ആണ് പിടിയിലായത്
● മെയ് മാസത്തിൽ പ്രണയം നടിച്ച് പ്രലോഭിപ്പിച്ചാണ് പ്രതി പെൺകുട്ടിയെ ഹോംസ്റ്റേയിൽ എത്തിച്ചതെന്ന് പോലീസ്
● സ്കൂളിൽ വെച്ച് നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി അനുഭവം തുറന്നുപറഞ്ഞത്
● ആദ്യം അമ്പലത്തറ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സംഭവം നടന്ന രാജപുരം പോലീസിന് കൈമാറി
● ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു
രാജപുരം: (KasargodVartha) എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അർജുനെയാണ് (25) പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കൗൺസിലിംഗിനിടെ വിവരം പുറത്തായി
രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോം സ്റ്റേയിലെത്തിച്ചാണ് അർജുൻ പെൺകുട്ടിയെ രണ്ട് തവണ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മെയ് മാസമായിരുന്നു സംഭവം നടന്നത്. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി വിവരം തുറന്നു പറഞ്ഞത്. തുടർന്ന് അമ്പലത്തറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് രാജപുരം പൊലീസിന് കൈമാറുകയായിരുന്നു.
രാജപുരം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ചാണ് ഇയാൾ പെൺകുട്ടിയെ ഹോം സ്റ്റേയിൽ എത്തിച്ചതെന്നാണ് കേസ്.
കൂടുതല്‍ വാർത്തകള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: A 25-year-old man from Ambalathara was arrested under the POCSO Act by the Rajapuram police for allegedly abusing an 8th-grade student at a homestay.
#RajapuramNews #KasaragodNews #POCSOCase #KeralaPolice #CrimeNews #KeralaNews #RenuNews






