city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Raid | കാസർകോട്ട് പൊലീസിന്റെ വ്യാപക പരിശോധന; 70 വാറണ്ട് പ്രതികളെ പിടികൂടി

kasaragod police conduct extensive raids 70 warrant holders
Photo Credit: Facebook / Kerala Police

● ജില്ലാ പൊലീസ് മേധാവി യുടെ നേതൃത്വത്തിലായിരുന്നു ഓപറേഷൻ
● കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള നടപടി
● ജില്ലയിലെ സമാധാനാത്മക അന്തരീക്ഷം നിലനിർത്താൻ ശ്രമം

കാസർകോട്: (KasargodVartha) ജില്ലയിൽ ശനിയാഴ്ച പുലർച്ചെ നടന്ന വ്യാപക പരിശോധനയിൽ 70 വാറണ്ട് പ്രതികളെ പിടികൂടി. ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നേതൃത്വത്തിലായിരുന്നു ഈ ഓപറേഷൻ. ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. 

സബ് ഡിവിഷൻ ഡിവൈഎസ്പിമാരുടെയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെയും നിരീക്ഷണത്തിലായിരുന്നു ഡ്രൈവ് നടന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഒരേസമയം നടന്ന ഈ പരിശോധനയിൽ പൊലീസ് സംഘം വാറണ്ട് പ്രതികളെ തേടി വീടുകളിലും മറ്റ് ഒളിത്താവളങ്ങളിലും എത്തിച്ചേരുകുകയായിരുന്നു. 

kasaragod police conduct extensive raids 70 warrant holders

കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിൽ വലിയൊരു നേട്ടമായിരിക്കും ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്. ജില്ലയിലെ സമാധാനാത്മക അന്തരീക്ഷം നിലനിർത്തുന്നതിനും നിയമപാലനം ഉറപ്പാക്കുന്നതിനുമായി തുടർച്ചയായി ഇത്തരം ഓപറേഷനുകൾ നടത്തുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

#KasargodPolice #Raid #Arrest #Crime #Kerala #LawEnforcement #PublicSafety

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia