പ്രായപൂർത്തിയാകാത്ത കുട്ടിയെ ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും 5,50,000 രൂപ പിഴയും

● കാസർകോട് ഫാസ്റ്റ് ട്രാക്ക് കോടതിയുടെ വിധി.
● ഉസ്മാൻ എന്ന ഉക്കം പെട്ടി ഉസ്മാനാണ് പ്രതി.
● മാനസിക ക്ഷമത കുറഞ്ഞ 14 വയസ്സുകാരിയാണ് ഇര.
● വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ.
കാസർകോട്: (KasargosdVartha) പ്രായപൂർത്തിയാകാത്ത കുട്ടിയെ ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും 5,50,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ 22 മാസം അധിക കഠിന തടവ് അനുഭവിക്കണം 2021 ജൂൺ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും മധൂർ പഞ്ചായത്ത് പരിധിയിൽ താമസിച്ചു വരുന്ന 14 വയസ്സ് പ്രായമുള്ള മാനസിക ക്ഷമത കുറവുള്ള പെൺകുട്ടിയെ പഴം പൊരിയും ചായയും വാങ്ങി തരാം എന്ന് പറഞ്ഞ് വശീകരിച്ച് പ്രതി ഓടിക്കുന്ന ഓട്ടോ റിക്ഷയിൽ കയറ്റി ചെർക്കള/യിലെ ബേവിഞ്ച എന്ന സ്ഥലത്തുള്ള കാട്ടിൽ കൂട്ടി കൊണ്ടുപോയി ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയ മാക്കിയെന്നാണ് കേസ്.
കേസിലെ പ്രതിയായ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉസ്മാൻ എന്ന ഉക്കം പെട്ടി ഉസ്മാനെ (63) നെയാണ് 376(3) ഐപിസി വകുപ്പ് പ്രകാരം 40 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ നാലു മാസം അധിക കഠിന തടവിനും 6 r/w 5(l) പോക്സോ വകുപ്പ് പ്രകാരം 40 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ നാലു മാസം അധിക കഠിന തടവിനും 6r/w 5(k) പോക്സോ വകുപ്പ് പ്രകാരം 40 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ നാലു മാസം അധിക കഠിന തടവിനും 3r/w 4(2):പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ നാലു മാസം അധിക കഠിന തടവിനും 363ഐപിസി വകുപ്പ് പ്രകാരം ഏഴ് വർഷം കഠിന തടവിനും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക കഠിന തടവിനും 366 ഐപിസി വകുപ്പ് പ്രകാരം 10 വർഷം കഠിന തടവിനും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക കഠിന തടവിനും 370(4) ഐപിസി വകുപ്പ് പ്രകാരം 10 വർഷം കഠിന തടവിനും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക കഠിന തടവിനും കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.
കാസർകോട് വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുട്ടിയുടെ മൊഴി രേഖപെടുത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും അന്നത്തെ വനിതാ സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന ഭാനുമതി സി ആണ്.
പ്രോസീക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസി ക്യൂട്ടർ പ്രിയ എ കെ ഹാജരായി.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാൻ സമൂഹം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് എങ്ങനെയാണ്? വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Kasaragod court sentences man to 167 years imprisonment and ₹5.5 lakh fine for sexually assaulting a minor.
#POCSO #Kasaragod #ChildAbuse #JusticeForVictim #CourtVerdict #CrimeNews