city-gold-ad-for-blogger

കാസർകോട് സ്വദേശിയായ യുവാവിനെ ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

 Photo of Mohammed Shafeeq, Kasaragod native who died in Dubai.
Photo: Special Arrangement

● കാണാതായി മൂന്ന് ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു.
● ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദുബൈ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
● മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ വ്യക്തമാകൂ.

 

ദുബൈ: (KasargodVartha) കാസർകോട് സ്വദേശിയായ യുവാവിനെ ദുബൈ പോർട്ട് റാഷിദിന് സമീപം കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം മംഗൽപാടി പഞ്ചം സ്വദേശി മുഹമ്മദ് ഷഫീക്ക് (25) ആണ് മരിച്ചത്. സംഭവത്തിൽ ദുബൈ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൂമിലെ സഹവാസികളുമായി തർക്കമുണ്ടായതിനെ തുടർന്ന് ഇദ്ദേഹത്തെ കാണാതായിരുന്നു.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് ദുബൈ പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്.

കാണാതായത് തർക്കത്തിന് പിന്നാലെ

ഹസൈനാർ, സഫിയ എന്നിവരുടെ ഏക മകനാണ് മുഹമ്മദ് ഷഫീക്ക്. അവിവാഹിതനായ ഇദ്ദേഹം ബർ ദുബൈ, ബക്കർ മൊഹെബി സൂപ്പർ മാർക്കറ്റിനടുത്ത് താമസിച്ച് വരികയായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻ്റായിരുന്നു ഷഫീക്ക്. രണ്ട് വർഷം മുമ്പ് യു.എ.ഇ.യിൽ എത്തിയ ഇദ്ദേഹം, കഴിഞ്ഞ മാർച്ചിൽ നാട്ടിൽ പോയ ശേഷം ദുബായിലേക്ക് മടങ്ങിയെത്തിയിരുന്നു.

ഡിസംബർ നാലിന് പുലർച്ചെയാണ് ഷഫീക്കിനെ കാണാതായത്. മൂത്രമൊഴിക്കുന്നതിനായി റൂമിന് പുറത്തുള്ള ബാത്ത്‌റൂമിലേക്ക് പോയ ശേഷം തിരിച്ചുവന്നില്ല. ഇതിനുമുമ്പ് ഷഫീക്കും റൂമിലെ മറ്റ് സഹവാസികളും തമ്മിൽ തർക്കമുണ്ടായതായി വിവരമുണ്ട്.

kasaragod native mohammed shafeeq found dead in dubai sea

മൃതദേഹം കണ്ടെത്തിയതും അന്വേഷണവും

ഷഫീക്കിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുബൈ പോലീസ് അന്വേഷണം ശക്തമാക്കി. കാണാതായി മൂന്ന് ദിവസങ്ങൾക്ക് ശേഷം, ഡിസംബർ ഏഴിന് രാവിലെ ഷഫീഖിൻ്റെ താമസതലത്ത് നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരത്തുള്ള പോർട്ട് റാഷിദിന് സമീപം കടലിൽ  മൃതദേഹം കണ്ടെത്തുകയായിരുന്നു. 

മരണകാരണം വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ വ്യക്തമാകൂ. നിലവിൽ മൃതദേഹം ദുബൈ ഫോറൻസിക് വിഭാഗം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുടുംബവുമായി ആലോചിച്ച് മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ദുബൈ കെ.എം.സി.സി. സംസ്ഥാന എമർജൻസി വിങ് ഭാരവാഹികൾ അറിയിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? അഭിപ്രായങ്ങൾ കമന്റ് ചെയ്യുക! വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക.

Article Summary: Kasaragod native Mohammed Shafeeq found dead in Dubai sea, two in police custody.

#DubaiDeath #Kasaragod #PortRashid #MohammedShafeeq #DubaiPolice #GulfNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia