city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Young man killed | 'കാസര്‍കോട് സ്വദേശിയായ ഐടി ജീവനക്കാരനെ ബെംഗ്ളൂറിൽ കുത്തിക്കൊലപ്പെടുത്തി'; ആളുമാറിക്കൊലയെന്ന് സംശയം; പൊലീസിന് സിസിടിവി ദൃശ്യം ലഭിച്ചു

രാജപുരം: (www.kasargodvartha.com) കാസര്‍കോട് സ്വദേശിയായ ഐടി ജീവനക്കാരനെ ബെംഗ്ളൂറിൽ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ആളുമാറിയുള്ള കൊലപാതകമെന്നാണ് സംശയം. പ്രതികളുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. രാജപുരം പൈനിക്കര സ്വദേശിയും ബെംഗ്ളുറു ഇലക്ട്രോണിക് സിറ്റിയിലെ ഡാറ്റാ അഡ്വാന്‍സ് സിസ്റ്റം എന്ന ഐടി കംപനിയിലെ ജീവനക്കാരനുമായ സനു തോംസണ്‍ (30) ആണ് മരിച്ചത്.
  
Young man killed | 'കാസര്‍കോട് സ്വദേശിയായ ഐടി ജീവനക്കാരനെ ബെംഗ്ളൂറിൽ കുത്തിക്കൊലപ്പെടുത്തി'; ആളുമാറിക്കൊലയെന്ന് സംശയം; പൊലീസിന് സിസിടിവി ദൃശ്യം ലഭിച്ചു

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് രാത്രി താമസസ്ഥലത്തേക്ക് നടന്നു പോകുമ്പോള്‍ ബൈകിലെത്തിയ മൂന്നംഗ സംഘമാണ് സനുവിനെ കുത്തി കൊലപ്പെടുത്തിയതെന്നാണ് വിവരം. ഏഴ് വര്‍ഷമായി ബെംഗ്ളൂറിൽ ജോലി ചെയ്യുന്ന സനുവിന് എന്തെങ്കിലും രീതിയിലുള്ള ശത്രുക്കള്‍ ഉള്ളതായി അറിവില്ല. അതുകൊണ്ട് തന്നെയാണ് ആളുമാറിയാണ് കൊലപാതകമെന്ന് സംശയിക്കുന്നത്.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് ക്വടേഷന്‍ സംഘത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി അറിയുന്നു, മരണ വിവരമറിഞ്ഞ് രാജപുരത്ത് നിന്നും ബന്ധുക്കള്‍ ആംബുലന്‍സുമായി ബെംഗ്ളൂറിൽ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് വന്ന് മാവുങ്കലിലെ ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിക്കും. യു എസിലുള്ള സഹോദരന്‍ സനല്‍ തോംസണ്‍ എത്തിയ ശേഷം ഞായറാഴ്ച രാജപുരം ഹോളി ഫാമിലി ചര്‍ച് സെമിതേരിയില്‍ സംസ്‌കാരം നടത്തും. പൈനിക്കരയിലെ തോംസണ്‍-ബീന ദമ്പതികളുടെ മകനാണ് സനു. അവിവാഹിതനാണ്. സഹോദരി മരിയ.

Keywords:  Kasaragod, Rajapuram, Kerala, News, Top-Headlines, Karnataka, Police, Investigation, Crime, Quotation-gang, Death, Murder, Murder-case, Kasaragod native killed in Bangalore: Police.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia