തലസ്ഥാനത്ത് ഫുട്പാത്തില്‍ തുണിക്കച്ചവടം നടത്തുന്ന കാസര്‍കോട് സ്വദേശിക്കും പിതാവിനും മര്‍ദനം
Dec 4, 2018, 11:26 IST
തിരുവനന്തപുരം: (www.kasargodvartha.com 04.12.2018) ഫുട്പാത്തില്‍ തുണിക്കച്ചവടം നടത്തുന്ന കാസര്‍കോട് സ്വദേശിക്കും പിതാവിനും മര്‍ദനം. കാസര്‍കോട് സ്വദേശിയും തിരുവനന്തപുരം കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന വിജയ് (21) ആണ് അക്രമത്തിനിരയായത്. തലയ്ക്ക് പരിക്കേറ്റ വിജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെ കണിയാപുരം റെയില്‍വേ സ്‌റ്റേഷനടുത്തു വെച്ചാണ് സംഭവം.
വര്‍ഷങ്ങളായി കണിയാപുരത്ത് വാടകയ്ക്കാണ് വിജയും പിതാവും താമസം. രാത്രിയില്‍ കണിയാപുരം ഭാഗത്തേക്ക് നടന്നു വരുമ്പോള്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് വെച്ച് ഒരു സംഘം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന വിജയ് പരാതിപ്പെട്ടു. നിലവിളികേട്ട് പിതാവ് മഞ്ജുനാഥും സമീപത്തുള്ളവരും ഓടിയെത്തിയാണ് വിജയിയെ ആശുപത്രിയിലെത്തിച്ചത്.
വിവരമറിഞ്ഞ് മംഗലപുരം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Thiruvananthapuram, Attack, Assault, Crime, Kasaragod native and father assaulted in Thiruvananthapuram
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Thiruvananthapuram, Attack, Assault, Crime, Kasaragod native and father assaulted in Thiruvananthapuram
< !- START disable copy paste -->