city-gold-ad-for-blogger

രാത്രി സാമൂഹിക വിരുദ്ധരുടെ താവളം, പകൽ ഗുണ്ടാവിളയാട്ടം; കാസർകോട് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പൊലീസ് സഹായ കേന്ദ്രം കാര്യക്ഷമമാക്കണമെന്ന് ആവശ്യം

Nighttime Anti-Social Hub, Daytime Goon Violence; Demand to Streamline Police Aid Post at Kasaragod Municipal Bus Stand
Photo: Special Arrangement

● സ്കൂൾ വിടുന്ന സമയത്ത് ബസ് സ്റ്റാൻഡിൽ പൂവാലന്മാരുടെ ശല്യം പതിവാകുന്നു
● അടുത്തിടെ പട്ടാപ്പകൽ നടന്ന സംഘട്ടനത്തിൽ 10 പേർക്കെതിരെ കേസെടുത്തു
● പൊലീസ് സഹായ കേന്ദ്രത്തിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് നഗരവാസികൾ

കാസർകോട്: (KasargodVartha) നൂറുകണക്കിന് വിദ്യാർഥികളും യാത്രക്കാരുമെത്തുന്ന കാസർകോട് മുനിസിപ്പൽ പുതിയ ബസ് സ്റ്റാൻഡ് രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയകളുടെയും താവളമായി മാറുന്നതായും പകൽ സമയത്ത് ഗുണ്ടാവിളയാട്ടം നടക്കുന്നതായും പരാതി. ഇവിടെയുള്ള വ്യാപാരികൾക്കും വിദ്യാർഥികൾക്കും യാത്രക്കാർക്കും ഇത് ഒരുപോലെ ദുരിതമാകുകയാണ്.

പട്ടാപ്പകൽ സംഘട്ടനം

ഏതാനും ദിവസം മുമ്പാണ് പുതിയ ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ ചേരിതിരിഞ്ഞ് സംഘട്ടനം ഉണ്ടായത്. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. പൊതുസ്ഥലത്ത് സംഘട്ടനത്തിൽ ഏർപ്പെട്ടതിനാണ് കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തത്.

പൂവാലന്മാരുടെ ശല്യം

സ്കൂൾ വിട്ടാൽ വൈകുന്നേരം 3 മണി മുതൽ പുതിയ ബസ് സ്റ്റാൻഡ് പൂവാലന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണ്. പെൺകുട്ടികളെ ശല്യം ചെയ്യലാണ് ഇവരുടെ ജോലി. ബസ് സ്റ്റാൻഡിൽ ചുറ്റിപ്പറ്റി നടക്കുന്ന ഇവർ സന്ധ്യയോളം ബസ് സ്റ്റാൻഡിൽ പെൺകുട്ടികളോടൊപ്പം ഉണ്ടാകും.

kasaragod municipal bus stand anti social activities police

രാത്രിയിൽ ലഹരി മാഫിയ

രാത്രികാലങ്ങളിൽ നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്സ് സാമൂഹിക വിരുദ്ധരും ലഹരി മാഫിയയും കയ്യടക്കും. കാസർകോട്ട് മൂന്ന് ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും രാത്രികാലങ്ങളിൽ ലഹരി മാഫിയയുടെ നിയന്ത്രണത്തിലാണെന്ന് വ്യാപക പരാതിയുമുണ്ട്. ഇവിടങ്ങളിൽ 'ഓപ്പറേഷൻ തൂഫാൻ' എത്തിയിട്ടില്ലെന്നും പറയുന്നു. ഷോപ്പിങ് കോംപ്ലക്സിലെ രണ്ടാം നിലയിലാണ് ലഹരിക്കച്ചവടവും മദ്യപാനവും നടക്കുന്നത്. ഇവിടെ രാത്രികാലങ്ങളിൽ അഭിസാരികകളും എത്താറുണ്ടെന്ന് പറയുന്നു.

പൊലീസ് സഹായ കേന്ദ്രം കാര്യക്ഷമമാക്കണം

പുതിയ ബസ് സ്റ്റാൻഡിൽ പൊലീസ് സഹായ കേന്ദ്രം (ഐഡ് പോസ്റ്റ്) പ്രവർത്തിക്കുന്നുണ്ടെങ്കിലും മുഴുവൻ സമയത്തും പൊലീസിൻ്റെ സേവനമില്ലെന്ന് പരാതിയുണ്ട്. രാത്രി 12 മണി വരെയെങ്കിലും ഇവിടെ പൊലീസ് നിരീക്ഷണം വേണമെന്നും ടൗണിൽ പൊലീസ് പെട്രോളിങ് ശക്തമാക്കണമെന്നും നഗരവാസികൾ ആവശ്യപ്പെടുന്നുണ്ട്.

പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Passengers, students, and merchants are complaining about the rising anti-social activities and goon violence at the Kasaragod Municipal New Bus Stand. While the area turns into a hub for the drug mafia and immoral activities during the night, students face harassment from eve-teasers in the evening. 

#KasaragodNews #KeralaPolice #BusStand #PublicSafety #AntiSocialElements #DrugMafia #OperationToofan #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia