ലജ്ജാവഹം: 17കാരിയുടെ പ്രസവം, പീഡനത്തിന് പിന്നിൽ മാതാവിൻ്റെ ബന്ധു; അറസ്റ്റ്
● ആശുപത്രിയിൽവെച്ച് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി.
● കുഞ്ഞിനെ ഓർഫനേജിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ സംശയമുണ്ടായി.
● ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
● പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബദിയഡുക്ക: (KasargodVartha) ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പിതാവ് പീഡിപ്പിച്ചതിനെ തുടർന്ന് 15കാരി പ്രസവിച്ചതിന് പിന്നാലെ, ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ 17കാരി പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. യുവതിയുടെ മാതാവിൻ്റെ ബന്ധുവാണ് അറസ്റ്റിലായത്.
ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന, ഭാര്യയും മൂന്ന് കുട്ടികളുമുള്ള 33-കാരനെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ്ടു പഠനത്തിന് ശേഷം വീട്ടിൽ കഴിയുകയായിരുന്ന പെൺകുട്ടിയെ, അയൽവാസിയായ യുവാവ് വീട്ടിലെത്തി സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു.
അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന് പെൺകുട്ടിയും കുടുംബവും ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാർട്ടേസിൽ താമസം മാറി.
കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് പെൺകുട്ടി പ്രസവിച്ചത്. 19 വയസ്സുണ്ടെന്നും വിവാഹിതയാണെന്നുമാണ് ആശുപത്രി അധികൃതരോട് ഇവർ പറഞ്ഞിരുന്നത്. എന്നാൽ, പെൺകുട്ടി പ്രസവിച്ച ആൺകുഞ്ഞിനെ തലശ്ശേരിയിലെ ഓർഫനേജിലേക്ക് കൈമാറാൻ കൊണ്ടുപോയപ്പോൾ സംശയം തോന്നിയ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്ത ശേഷം ബദിയഡുക്ക പോലീസിന് കൈമാറി. തുടർന്ന്, പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക, സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: 17-year-old gives birth; maternal relative arrested in Kasaragod.
#KeralaCrime, #POCSO, #KasaragodNews, #ChildSafety, #KeralaPolice, #CrimeNews






