city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Smuggling | കാസര്‍കോട്ട് തുടര്‍ച്ചയായ മയക്കുമരുന്ന് വേട്ട; കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി 4 യുവാക്കള്‍ അറസ്റ്റില്‍

Four Arrested in Kasaragod Drug Bust; MDMA Seized
Photo: Arranged

● 21.5 ഗ്രാം എംഡിഎംഎ പിടികൂടി.
●കുമ്പള ചാവടിക്കട്ടയില്‍ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 
●രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്. 
●യുവാക്കള്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. 

കുമ്പള: (KasargodVartha) കാറില്‍ കടത്തുകയായിരുന്ന 21.5 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇബ്രാഹീം സിദ്ദീഖ് (33), കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് സാലി (49), മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂസ ശഫീഖ് (30), കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് സവാസ് (28) എന്നിവരാണ് അറസ്റ്റിലായത്. യുവാക്കള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. 

കുമ്പള ചാവടിക്കട്ടയില്‍ നിന്നുമാണ് പ്രതികളെ വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡിവൈഎസ്പി സികെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കുമ്പള ഇന്‍സ്‌പെക്ടര്‍ കെപി വിനോദ് കുമാര്‍, എസ്‌ഐ ശ്രീജേഷ്, ചന്ദ്രന്‍, മനോജ്, ശരത്ത്, ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്.

Four Arrested in Kasaragod Drug Bust; MDMA Seized

കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട് നഗരത്തിലെ തെരുവില്‍ പഴങ്ങള്‍ വില്‍ക്കുന്ന ഉപ്പളയിലെ യുവാവിനെ കാസര്‍കോട് ടൗണ്‍ പൊലീസ് എംഡിഎംഎയുമായും ദേളിയിലെ വീട്ടില്‍ നിന്നും മറ്റൊരു യുവാവിനെ മെതാഫിറ്റമിനുമായും അറസ്റ്റ് ചെയ്തിരുന്നു.

കാഞ്ഞങ്ങാടിനും മഞ്ചേശ്വരത്തിനും ഇടയിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ പിടികൂടിയതെന്നും ഉപ്പള, ജില്ലയുടെ മയക്കുമരുന്നിന്റെ തലസ്ഥാനമായാണ് അറിയപ്പെടുന്നതെന്നും ബെംഗ്‌ളൂറില്‍ നിന്നുമാണ് മയക്കുമരുന്ന് പ്രാധാനമായും എത്തുന്നതെന്നും അധികൃതര്‍ പറയുന്നു. 

Four Arrested in Kasaragod Drug Bust; MDMA Seized

ബെംഗ്‌ളൂറില്‍ മയക്കുമരുന്ന് നിര്‍മിക്കുന്നതിന് ആഫ്രികന്‍ രാജ്യക്കാര്‍ ലബോറടറി തന്നെ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരത്തില്‍ ഒരു കേന്ദ്രം കേരള പൊലീസ് അവിടെ അന്വേഷണത്തിനെത്തിപ്പോള്‍ തകര്‍ത്തിരുന്നതായുള്ള വിവരവും നേരത്തെ പുറത്ത് വന്നിരുന്നു.

kasaragod mdma arrest

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക. കൂടുതൽ പേരിലേക്ക് ഈ വാർത്ത എത്തിക്കുന്നതിനായി ഷെയർ ചെയ്യൂ.

Four individuals have been arrested in Kumbala, Kasaragod, for possession of 21.5 grams of MDMA. The arrests were made following a tip-off, and the individuals' vehicle was also seized. This bust follows several other recent drug-related arrests in the district.

#DrugBust #Kasaragod #MDMA #Kerala #Crime #Narcotics

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia