വാഹന പരിശോധനയ്ക്കിടെ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ; ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് വിനയായി
● പോലീസിനെ കണ്ടപ്പോൾ വാഹനം നിർത്താതെ ഓടിച്ചുപോയി.
● വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി.
● ലഹരി കേസുകളിൽ സാജിദ് മുൻപും പിടിയിലായിട്ടുണ്ട്.
● ഹോസ്ദുർഗ് പോലീസാണ് അറസ്റ്റ് ചെയ്തത്.
കാസർകോട്: (KasargodVartha) വാഹന പരിശോധനയ്ക്കിടെ 3.04 ഗ്രാം എം.ഡി.എം.എ യുമായി യുവാവിനെ ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ സാജിദ് സി.എച്ച്. (36) ആണ് പിടിയിലായത്.
കുശാൽ നഗർ-ആലാമിപ്പള്ളി റോഡിൽ പതിവ് വാഹന പരിശോധന നടക്കുന്നതിനിടെയായിരുന്നു സംഭവം. പോലീസിനെ കണ്ടപ്പോൾ വാഹനം നിർത്താതെ ഓടിച്ചു പോകാൻ ശ്രമിച്ച സാജിദ്, പിന്നീട് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ, ഇയാൾ സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് 3.04 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തത്. ലഹരി കേസുകളിൽ ഇതിനു മുൻമ്പും ഹോസ്ദുർഗ് പോലീസിന്റെ പിടിയിലായിട്ടുള്ളയാളാണ് സാജിദ്.
ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത്, ഹോസ്ദുർഗ് ഇൻസ്പെക്ടർ അജിത്ത് കുമാർ പി. എന്നിവരുടെ മേൽനോട്ടത്തിലാണ് അറസ്റ്റ് നടന്നത്. സബ് ഇൻസ്പെക്ടർമാരായ വിഷ്ണു പ്രസാദ്, വരുൺ പി.വി., സീനിയർ സിവിൽ പോലീസ് ഓഫീസർ സനീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ അജീഷ് കുമാർ, ഡ്രൈവർ സി.പി.ഒ. ഷാബ്ജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കാനും മറക്കരുത്!
Article Summary: A man named Sajid C.H. was arrested in Kasaragod with 3.04 grams of MDMA during a vehicle check after attempting to flee from police.
#MDMAdrugs #KasaragodArrest #PoliceAction #DrugBust #HossdurgPolice #KeralaCrime






