എംഡിഎംഎയുമായി യുവാവ് പിടിയിൽ; സിഗരറ്റ് പാക്കറ്റുകളിൽ മയക്കുമരുന്ന്
● അറസ്റ്റിലായത് കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ എഎ മുഹമ്മദ് റിയാസ്.
● ഉപയോഗത്തിനും വിൽപനക്കുമായി സൂക്ഷിച്ച 11.91 ഗ്രാം എംഡിഎംഎ പിടികൂടി.
● ജില്ലാ പോലീസ് മേധാവി ബിവി വിജയ ഭരത് റെഡ്ഡിയുടെ നിർദേശ പ്രകാരമായിരുന്നു നടപടി.
● എഎസ്പി ഡോ. എം നന്ദഗോപന്റെ മേൽനോട്ടത്തിലാണ് സംഘം പരിശോധന നടത്തിയത്.
കാസർകോട്: (KasargodVartha) വീട്ടിൽ എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഉപയോഗത്തിനും വിൽപനക്കുമായി സൂക്ഷിച്ച 11.91 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ എഎ മുഹമ്മദ് റിയാസിനെയാണ് (36) മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.
പ്രതിയുടെ മുറിയിൽ സിഗരറ്റ് പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി ബിവി വിജയ ഭരത് റെഡ്ഡിയുടെ നിർദേശ പ്രകാരം എഎസ്പി ഡോ. എം നന്ദഗോപന്റെ മേൽനോട്ടത്തിൽ കാസർകോട് ഇൻസ്പെക്ടർ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ സമർഥമായി പിടികൂടിയത്.
സംഘത്തിൽ എസ്ഐ അൻസാർ എൻ, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ മൗഷമി, എസ്ഐ രാജൻ, എസ്സിപിഒ ലിനീഷ് പി വി, ഗുരുരാജ എ, സിപിഒ ജെയിംസ് എന്നിവർക്കൊപ്പം ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും ഉണ്ടായിരുന്നു. മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മയക്കുമരുന്ന് വിൽപന തടയാൻ എന്ത് നടപടികളാണ് സർക്കാർ എടുക്കേണ്ടത്? കമന്റ് ചെയ്യുക.
Article Summary: Man arrested with 11.91g MDMA hidden in cigarette packs at his house in Kasaragod.
#Kasaragod #MDMA #DrugArrest #KeralaPolice #AntiDrugCampaign #DrugMafia






