city-gold-ad-for-blogger

കാസർകോട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

kasaragod man dead after murder attempt on wife
Photo: Special Arrangement

● കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു.
● സംഭവസമയത്ത് കുട്ടികൾ അയൽവീട്ടിലായിരുന്നു.
● ബേഡകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കാസർകോട്: (KasargodVartha) ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ പയന്താങ്ങാനം പ്രണവം വീട്ടിൽ സുരേഷ് കുമാറിനെയാണ് (52) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ സിനിയെ (42) കഴുത്തിന് വെട്ടേറ്റ പരിക്കുകളോടെ കാസർകോട് ചെങ്കള നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8:15-ഓടെയായിരുന്നു സംഭവം.

നേരത്തെ ഗൾഫിലായിരുന്ന സുരേഷ് കുമാർ രണ്ടുവർഷമായി നാട്ടിലെത്തിയ ശേഷം ഓട്ടോറിക്ഷ ഓടിച്ച് വരികയായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് സംശയിക്കപ്പെടുന്നത്.

കഴുത്തിന് വെട്ടേറ്റ സിനി നിലവിളിച്ചുകൊണ്ട് തൊട്ടടുത്ത വീട്ടിലേക്ക് ഓടുകയും, അവിടെ ആളില്ലാത്തതിനാൽ അതിനപ്പുറത്തെ വീട്ടിലേക്ക് ഓടിക്കയറി സംഭവം പറയുകയുമായിരുന്നു. അവർ ഉടൻ തന്നെ സിനിയെ ആശുപത്രിയിലെത്തിച്ചു.

നാട്ടുകാർ തിരിച്ചെത്തിയ ശേഷം നോക്കിയപ്പോഴാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മുറി അടച്ചിട്ടിരിക്കുകയാണ്. സംഭവസമയത്ത് കുട്ടികൾ അയൽവീട്ടിലായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ബേഡകം പോലീസ് അറിയിച്ചു.

ഈ ദുരന്ത വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക, കൂടുതൽ ആളുകളിലേക്ക് ഈ വിവരം എത്തിക്കാൻ ഷെയർ ചെയ്യുക.

Article Summary: Man found dead after attempting to murder his wife in Kasaragod.

#Kasaragod #CrimeNews #FamilyTragedy #KeralaCrime #MurderAttempt #Death

 

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia