city-gold-ad-for-blogger

13 വയസ്സുള്ള മകളെ പല തവണയായി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു; എൻഡിപിഎസ് കേസുകളിലടക്കം പ്രതി

Man Arrested and Remanded in Kasaragod on Complaint of Assaulting 13-Year-Old Girl Accused in NDPS Cases
Photo Credit: Website/Kerala Police

● കാസർകോട്‌ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസ സ്ഥലത്ത്‌ വെച്ചാണ്‌ സംഭവം.
● സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ്‌ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്‌.
● കാസർകോട്‌ വനിതാ പോലീസ്‌ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ്‌ ചെയ്ത്‌ റിമാൻ്റ് ചെയ്തത്.
● നാല്‌ മക്കളുടെ പിതാവാണ്‌ പ്രതി.

കാസർകോട്‌: (KasargodVartha) 13 വയസ്സുള്ള മകളെ പല തവണയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പിതാവിനെ കാസർകോട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ റിമാൻ്റ് ചെയ്തു. കാസർകോട്‌ പോലീസ് സ്റ്റേഷൻ പരിധിയിലാണ്‌ സംഭവം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌.

താമസ സ്ഥലത്ത്‌ വെച്ചാണ്‌ ഇയാൾ നിരന്തരമായി കുട്ടിയെ ഉപദ്രവിച്ചുവന്നതെന്നാണ്‌ പരാതിയിൽ പറയുന്നത്‌. പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ്‌ പിതാവ്‌ പീഡിപ്പിച്ചു വരുന്ന വിവരം വെളിപ്പെടുത്തിയത്‌.

പീഡനവിവരം പുറത്തറിഞ്ഞതോടെ കാസർകോട്‌ വനിതാ പോലീസിൽ സംഭവം റിപ്പോർട്ട്‌ ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ പ്രതിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയും തുടർന്ന്‌ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യുകയും ചെയ്തു.

അറസ്റ്റിലായ ഇയാൾക്കെതിരെ എൻഡിപിഎസ്‌ കേസിലടക്കം നിരവധി കേസുകൾ നിലവിലുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. മറ്റൊരു സ്ഥലത്ത്‌ നിന്നും വന്നാണ്‌ ഇയാൾ കാസർകോട്‌ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നത്‌. പ്രതിക്ക്‌ നാല്‌ മക്കളാണ്‌ ഉള്ളതെന്നും പോലീസ്‌ അന്വേഷണ സംഘം വ്യക്തമാക്കി.
 

ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ എന്തു ചെയ്യണം? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Father arrested in Kasaragod for sexually abusing his 13-year-old daughter.

#KasaragodCrime #ChildAbuse #FatherArrested #POCSO #NDPSCase #KeralaPolice

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia