ഓപ്പറേഷൻ ക്ലീൻ കാസർകോട്; ഹോട്ടൽ ഉടമയുടെ വീട്ടിലെ കഞ്ചാവ് വേട്ട നാടിനെ ഞെട്ടിച്ചു

● സമീർ, മുനീർ എന്നിവരാണ് പ്രതികൾ.
● പ്രതികൾ ഒളിവിൽ, പൊലീസ് അന്വേഷണം ഊർജ്ജിതം.
● എംഡിഎംഎയുമായി ഒരാൾ കൂടി പിടിയിൽ.
ചട്ടഞ്ചാൽ: (KasargodVartha) കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക കഞ്ചാവ്-മയക്കുമരുന്ന് വേട്ടയിൽ, പ്രമുഖ ഹോട്ടൽ ബിസിനസ് ശൃംഖലയുടെ ഉടമയുടെ വീട്ടിൽ നിന്ന് 11.190 കിലോഗ്രാം കഞ്ചാവ് പിടികൂടി. വെള്ളിയാഴ്ചയായിരുന്നു സംഭവം.
മംഗളൂരു ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഹോട്ടൽ ശൃംഖല നടത്തുന്ന മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യാപാരിയുടെ വീട്ടിൽ നടത്തിയ പൊലീസ് റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തിൽ ഇയാളുടെ മക്കളും ഹോട്ടൽ പങ്കാളികളുമായ സമീർ, മുനീർ എന്നിവർക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു.
ഒളിവിൽ പോയ പ്രതികൾക്കായി ഊർജ്ജിതമായ തെരച്ചിൽ നടത്തിവരികയാണെന്ന് മേൽപ്പറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ബേക്കൽ ഡിവൈ.എസ്.പി വി.വി മനോജിൻ്റെ മേൽനോട്ടത്തിൽ മേൽപ്പറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാർ, എസ്.ഐ വി.കെ അനീഷ്, രാജപുരം എസ്.ഐ പ്രദീപ്, ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങൾ, ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘം വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് വീട്ടിൽ അപ്രതീക്ഷിത റെയ്ഡ് നടത്തിയത്.
പോലീസ് പറയുന്നതനുസരിച്ച്, ഇരുനില വീടിൻ്റെ മുകളിലത്തെ കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിൽ കെട്ടി, തട്ടിൻപുറത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഇതിനു പുറമെ, മേൽപ്പറമ്പ് പൊലീസ് നടത്തിയ മറ്റൊരു റെയ്ഡിൽ, 0.330 ഗ്രാം എംഡിഎംഎയുമായി സമീപവാസിയായ റിസ്‌വാൻ (27) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓപ്പറേഷൻ ക്ലീൻ കാസർകോടിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ കമൻ്റ് ചെയ്യൂ.
Article Summary: In a major drug bust as part of Operation Clean Kasaragod, police seized 11.190 kg of cannabis from the residence of a prominent hotel owner in Chattanchal. A case has been registered against the owner's sons, Sameer and Muneer, who are absconding. Additionally, MDMA was seized and one person arrested in a separate raid.
#OperationCleanKasaragod, #DrugBust, #CannabisSeizure, #Chattanchal, #HotelOwner, #KeralaPolice
Updated