കാസർകോട് യുവാവിൻ്റെ ചങ്കിൽ കത്തി കുത്തിയിറക്കിയ കേസ്; മുഖ്യപ്രതിയായ ഗാങ് ലീഡർ അറസ്റ്റിൽ, 12 പേർക്കായി തിരച്ചിൽ
● സീതാംഗോളി ടൗണിൽ മത്സ്യവ്യാപാരിയായ അനിൽകുമാറിനെയാണ് ആക്രമിച്ചത്.
● ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിൽ പ്രതിയായ അക്ഷയിയെയാണ് അറസ്റ്റ് ചെയ്തത്.
● 'അക്ഷയ് ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിൽ പ്രതിയാണ്.'
● സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് അക്ഷയിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.
● സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ കത്തി നീക്കം ചെയ്തത്.
കുമ്പള: (KasargodVartha) സീതാംഗോളി ടൗണിൽ യുവാവിൻ്റെ ചങ്കിൽ കത്തി കുത്തിയിറക്കി വധിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ 'ഗാങ് ലീഡറെ' പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിൽ പ്രതിയായ അക്ഷയ് (34) യെയാണ് കുമ്പള പോലീസ് ഇൻസ്പെക്ടർ പി. കെ. ജിജീഷിൻ്റെയും എസ്.ഐ കെ. ശ്രീജേഷിൻ്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മറ്റു 12 പ്രതികൾക്കായി പോലീസ് ശക്തമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച (05.10.2025) രാത്രി 11.30 മണിയോടെയാണ് സീതാംഗോളിയിൽ സംഭവം നടന്നത്. ബദിയടുക്ക സ്വദേശിയും മത്സ്യവ്യാപാരിയുമായ അനിൽകുമാറിനെ (30) യാണ് സംഘം കുത്തിക്കൊല്ലാൻ ശ്രമിച്ചത്.
ആക്രമണം സാമ്പത്തിക തർക്കത്തെ തുടർന്ന്
സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി അനിൽകുമാർ സീതാംഗോളിയിൽ എത്തിയപ്പോഴാണ് അക്ഷയിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഘർഷത്തിനിടെ കത്തി അനിൽകുമാറിൻ്റെ ചങ്കിന്‍റെ പിൻഭാഗത്ത് കത്തിയുടെ പിടിവരെ തറച്ച നിലയിലാണ് മംഗളൂറിലെ ആശുപത്രിയിൽ എത്തിച്ചത്. സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ കത്തി നീക്കം ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 'ഥാർ ജീപ്പ്' (TATA JeeP) അടക്കം രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ ചൊവ്വാഴ്ച (07.10.2025) ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. മറ്റ് മൂന്ന് പേരെക്കൂടി പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കാസർകോട്ടെ ഗുണ്ടാ ആക്രമണങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Gang leader arrested in Kasaragod stabbing case; 12 others sought.
#KasaragodCrime #GangLeaderArrested #SeethangoliStabbing #PoliceInvestigation #KeralaCrime #Anilkumar






