city-gold-ad-for-blogger

കാസർകോട് ഫ്ളീ: തിരക്ക് കണ്ട് ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി ബിസിനസ് കൊഴുപ്പിച്ചു; രഹസ്യാന്വേഷണ റിപ്പോർട്ട് അവഗണിച്ച് പൊലീസ്

Kasaragod Flea Fest Conflict Due to Ticket Irregularities and Police Negligence Seven Students Injured
Image Credit: Screenshot of an Arranged Video

● വൻ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയതെന്ന് പോലീസ് റിപ്പോർട്ട്.
● 3,000 പേർക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നിടത്ത് 10,000-ൽ അധികം പേർക്ക് ടിക്കറ്റ് നൽകി.
● തിരക്ക് കൂടിയതോടെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം തുകയ്ക്ക് കൗണ്ടർ വഴി വിറ്റഴിച്ചതായി ആരോപണമുണ്ട്.
● സമാപന ദിവസമായ ഞായറാഴ്ച രാത്രി നഗരം പൂർണ്ണമായും ഗതാഗത സ്തംഭനത്തിൽ അകപ്പെട്ടു.
● അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാർജ്ജ് നടത്തി; നിരവധി പേർക്ക് ബോധക്ഷയവും പരിക്കുമേറ്റു.

കാസർകോട്: (KasargodVartha) പുതിയ ബസ് സ്റ്റാൻഡിന് സമീപം നുള്ളിപ്പാടി സ്പീഡ് വെ ഗ്രൗണ്ടിൽ കാസർകോട്ടെ ചെറുകിട വ്യവസായങ്ങളെയും വനിതാ സംരംഭകരെയും കലാകാരന്മാരെയും പ്രോൽസാഹിപ്പിക്കാൻ എന്നവകാശപ്പെട്ട് നടന്ന 'കാസർകോട് ഫ്ളീ' ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിന് പിന്നിൽ സംഘാടകരുടെയും പൊലീസിൻ്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രശ്നസാധ്യത ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട് പോലും പൊലീസ് അവഗണിച്ചതാണ് ഞായറാഴ്ച രാത്രി ലാത്തിച്ചാർജ്ജിനും നിരവധി പേർക്ക് ബോധക്ഷയത്തിനും പരിക്കേൽക്കാനും ഇടയാക്കിയത്.

ടിക്കറ്റ് വിൽപനയിലെ ക്രമക്കേട്

വൻ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് തട്ടിക്കൂട്ട് സംഘാടകരാണ് പരിപാടി നടത്തിയതെന്നാണ് പൊലീസ് തന്നെ പറയുന്നത്. യുവജനങ്ങളിൽ തരംഗമായ സോഷ്യൽ മീഡിയ ഗായകൻ മലപ്പുറം സ്വദേശി ഹനാൻഷായുടെ പാട്ട് കേൾക്കാനാണ് വൻ ജനക്കൂട്ടം തടിച്ചുകൂടിയത്.
യഥാർത്ഥത്തിൽ തയാർ ചെയ്ത ഗ്രൗണ്ടിൽ 3,000 പേർക്ക് മാത്രമാണ് പൊലീസ് പ്രവേശനം അനുവദിച്ചിരുന്നത്. 5,000 പേർക്കുള്ള പ്രവേശനമാണ് സംഘാടകർ ആവശ്യപ്പെട്ടതെങ്കിലും, 10,000-ൽ അധികം ആളുകൾക്ക് ടിക്കറ്റ് നൽകി പ്രവേശിപ്പിച്ചതായാണ് പൊലീസിൻ്റെ പ്രാഥമിക റിപ്പോർട്ട്.

ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി ബിസിനസ്

പരിപാടിക്ക് ഓൺലൈൻ വഴി ടിക്കറ്റ് നൽകിയപ്പോൾ തന്നെ ആളുകളുടെ വൻ തിരക്ക് കണ്ട് ഉച്ചയ്ക്ക് ഒരു മണിയോടെ ടിക്കറ്റ് വിൽപന നിർത്തിവെച്ചിരുന്നു. പിന്നീട് ടിക്കറ്റ് കൗണ്ടർ വഴി ഇരട്ടിയിലും അധികം തുകയ്ക്കാണ് ടിക്കറ്റുകൾ വിറ്റഴിച്ചതെന്നാണ് ആരോപണം. അകത്ത് പ്രവേശിച്ചവരെക്കാൾ മൂന്നിരട്ടി പേർ പുറത്ത് തടിച്ചുകൂടിയിരുന്നതായാണ് റിപ്പോർട്ട്. ടിക്കറ്റിന് പുറമെ ഗ്രൗണ്ടിനുള്ളിൽ സ്റ്റാൾ ഇടുന്നതിനും വലിയ തുകയാണ് സംരംഭകരിൽ നിന്നും ഈടാക്കിയതെന്നാണ് വിവരം.

ഈ പരിപാടി കൊണ്ട് കാസർകോട്ടെ ചെറുകിട വ്യവസായികൾക്കും വനിതാ സംരംഭകർക്കും നാട്ടിലെ കലാകാരന്മാർക്കും കാര്യമായ നേട്ടമുണ്ടായതായി ഇതുവരെ ആരും വെളിപ്പെടുത്തിയിട്ടില്ല. പരിപാടി നടത്തിയ പത്തിൽ താഴെ വരുന്ന യുവാക്കളായ സംഘാടകർക്ക് ചില ഉന്നതരുടെയും സ്പോൺസർമാരുടെയും പിൻബലത്തിൽ വലിയ സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിമർശനം. 


രഹസ്യാന്വേഷണ റിപ്പോർട്ട് അവഗണിച്ചു

യുവജനങ്ങൾക്കിടയിൽ ഹനാൻഷാക്കുള്ള തരംഗം കാരണം വൻ ജനക്കൂട്ടം എത്തുമെന്നും സംഘർഷ സാധ്യതയുണ്ടെന്നും ദിവസങ്ങൾക്ക് മുമ്പുതന്നെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും മുൻകരുതൽ നടപടി സ്വീകരിക്കാനോ, ദേശീയ പാതയോരത്തെ ഗ്രൗണ്ടിൽ നടത്തേണ്ട പരിപാടി നിരോധിക്കാനോ പൊലീസ് തയ്യാറാകാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് വിലയിരുത്തുന്നു.

സംഘർഷവും ലാത്തിച്ചാർജ്ജും

സമാപന ദിവസമായ ഞായറാഴ്ച വൈകീട്ട് മുതൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ ഗതാഗത സ്തംഭനം തുടങ്ങിയിരുന്നു. രാത്രിയോടെ നഗരം പൂർണ്ണമായും സ്തംഭിച്ചു.

രാത്രി ഒൻപത് മണിയോടെ ഹനാൻഷാ എത്തിയെങ്കിലും രണ്ട് പാട്ട് പാടിയപ്പോൾ തന്നെ പുറത്തെ സംഘർഷാവസ്ഥ കാരണം പൊലീസ് പരിപാടി നിർത്തിവെപ്പിച്ചു. അകത്ത് കയറിയ പലരും തിരക്ക് കാരണം ബോധംകെട്ട് വീഴാനും തുടങ്ങി. ഓൺലൈൻ ടിക്കറ്റ് എടുത്തിട്ടും അകത്ത് കയറാനാകാത്ത നൂറുകണക്കിന് പേർ പുറത്തുണ്ടായിരുന്നു.

പൊലീസ് ആളുകളോട് പിരിഞ്ഞുപോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും നടന്നില്ല. ഇതോടെ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. തിരക്കിൽപ്പെട്ട് നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യവുമുണ്ടായി. പരിക്കുപറ്റിയവരിൽ ചിലർ മാത്രമാണ് ആശുപത്രികളിൽ എത്തിയത്. പൊലീസ് ലാത്തിവീശുന്ന സമയം ഓടിരക്ഷപ്പെടുന്നതിനിടയിൽ ഏതാനും സ്ത്രീകൾക്കും പരിക്കേറ്റതായും സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
 

കാസർകോട്ടെ ഫെസ്റ്റിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഇത്തരം പരിപാടികൾക്ക് അനുമതി നൽകുമ്പോൾ അധികൃതർ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

Article Summary: Conflict erupted at Kasaragod Flea Fest due to ticket irregularities and police negligence, resulting in a lathi-charge.

#KasaragodFlea #LathiCharge #PoliceNegligence #TicketScam #HananShah #KeralaFest

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia