കാസർകോട്ട് മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ കാപ്പയ്ക്ക് സമാനമായ വകുപ്പിട്ട് തിരുവനന്തപുരത്തെ ജയിലിലടച്ചു

● കാസർകോട് ജില്ലയിൽ ആദ്യമായാണ് ഈ നിയമം ഉപയോഗിക്കുന്നത്.
● 21 ഗ്രാം എംഡിഎംഎ കൈവശം വെച്ച കേസും പ്രതിക്കെതിരെ.
● മറ്റു രണ്ട് മയക്കുമരുന്ന് കേസുകളിലും സൂരജ് പ്രതിയാണ്.
കാസർകോട്: (KasargodVartha) മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി അറസ്റ്റിലായ യുവാവിനെ തിരുവനന്തപുരത്തെ ജയിലിലടച്ചു. ഗുണ്ടാ ആക്ട് എന്നറിയപ്പെടുന്ന കാപ്പ കേസിന് സമാനമായ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ടിലെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് (PIT) വകുപ്പ് പ്രകാരമാണ് ഈ നടപടി.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സൂരജ് റായി (40) ആണ് അറസ്റ്റിലായത്. ലഹരിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കടത്ത് കേസുകളിൽ പ്രതികളായവർക്കെതിരെ മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള സർക്കാർ ഉത്തരവായ PIT NDPS ആക്ട് പ്രകാരം ജില്ലയിൽ നിന്ന് ആദ്യമായാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നത്.
കാസർകോട് ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി സി.കെ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ് കുമാർ, എസ് ഐ നാരായണൻ നായർ, സി പി ഒ വന്ദന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇത്തരം ലഹരി കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
സൂരജ് റായി പ്രതിയായ മറ്റു ചില കേസുകൾ:
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 791/22, NDPS ആക്ടിലെ 22(c) വകുപ്പ് പ്രകാരം 2022 ഒക്ടോബർ 8-ന് ഹൊസങ്കടിയിലെ ഹൈലാൻറ് സിറ്റി ടവർ ഫ്ലാറ്റിൽ വെച്ച് 21 ഗ്രാം എംഡിഎംഎ വില്പനയ്ക്കായി സൂക്ഷിച്ച കേസ്.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 420/24, NDPS ആക്ടിലെ 20(b) II(A) & 22(a) വകുപ്പ് പ്രകാരം 2024 ജൂലൈ 15-ന് മൊറത്തനയിൽ വെച്ച് 0.25 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്.
ഉള്ളാൾ പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 156/24, NDPS ആക്ടിലെ 8(c), 22(c) വകുപ്പ് പ്രകാരം 2024 ഓഗസ്റ്റ് 28-ന് തലപ്പാടിയിൽ വെച്ച് 15 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്.
ഈ വാർത്ത ഷെയർ ചെയ്യൂ! നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
Summary: A youth arrested in Manjeswaram, Kasaragod with drugs has been detained in Thiruvananthapuram under the PIT NDPS Act, similar to the KAAPA law, marking the first such action in the district.
#KasaragodDrugs, #PITNDPSAct, #DrugArrest, #KeralaPolice, #NarcoticsCase, #ThiruvananthapuramJail