city-gold-ad-for-blogger

കാപ്പക്ക് സമാനമായ പി ഐ ടി-എൻഡിപിഎസ് നിയമപ്രകാരം മയക്കുമരുന്ന് കേസിലെ പ്രതി അറസ്റ്റിൽ

Man arrested under PIT-NDPS Act for drug cases in Kasaragod.
Photo: Special Arrangement

● വിദ്യാനഗർ, ബദിയടുക്ക സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.
● 83.89 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതാണ് പ്രധാന കേസ്.
● തുടർച്ചയായി ലഹരിക്കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി.
● സംസ്ഥാന സർക്കാർ ഒരു വർഷത്തേക്ക് തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ടു.
● സലീലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.


കാസർകോട്: (KasargodVartha) കാപ്പ നിയമത്തിന് സമാനമായ പി ഐ ടി-എൻഡിപിഎസ് നിയമപ്രകാരം മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സലീലിനെയാണ് (41) പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് (PIT-NDPS) പ്രകാരം അറസ്റ്റ് ചെയ്തത്.


ജില്ലയിൽ ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന അഞ്ചാമത്തെ വ്യക്തിയാണ് സലീൽ. വിദ്യാനഗർ, ബദിയടുക്ക പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിൽ ഇയാൾ പ്രതിയാണ്. ബദിയടുക്ക സ്റ്റേഷൻ പരിധിയിൽ 83.89 ഗ്രാം എം.ഡി.എം.എ വിൽപ്പനയ്ക്കായി കൈവശം വെച്ചതും വിദ്യാനഗർ സ്റ്റേഷനിൽ നിരോധിത ലഹരി ഉപയോഗിച്ചതുമാണ് ഇയാൾക്കെതിരായ പ്രധാന കേസുകൾ.


പ്രതി തുടർച്ചയായി ലഹരിക്കേസുകളിൽ ഉൾപ്പെടുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാന സർക്കാർ ഇയാളെ ഒരു വർഷത്തേക്ക് തടവിൽ പാർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. സലീലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.


ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭരത് റെഡ്ഢിയുടെ നിർദ്ദേശപ്രകാരം, ഡിവൈഎസ്പി മനോജ് വി.വി.യുടെ മേൽനോട്ടത്തിൽ, ബദിയടുക്ക എസ്.ഐ. അഖിൽ ടി യും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 


Article Summary: Mohammed Saleel, a repeat offender in drug cases, was arrested in Kasaragod under the PIT-NDPS Act, similar to the Kerala Anti-Social Activities (Prevention) Act (KAAPA), and sent to Poojappura Central Jail for one year.


#DrugArrest #PITNDPS #KasaragodPolice #AntiDrugCampaign #KeralaCrime #MDMA

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia