city-gold-ad-for-blogger

കാറിൽ കഞ്ചാവ് കടത്തിയ കേസ്; 2 പേർക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ വീതം പിഴയും ശിക്ഷ

Kasaragod court sentences two men to one-year rigorous imprisonment and ₹20,000 fine each in 2021 ganja smuggling case
Photo: Arranged / Enhanced by GPT

● അജാനൂർ പഞ്ചായത്ത് പരിധിയിലെ വി പ്രവീൺ, പി വൈശാഖ് എന്ന ജിത്തു എന്നിവരെയാണ് ശിക്ഷിച്ചത്
● കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനുവാണ് വിധി പറഞ്ഞത്
● പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു

കാസർകോട്: (KasargodVartha) കാഞ്ഞങ്ങാട്ട് കാറിൽ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ വീതം പിഴയും ശിക്ഷ. അജാനൂർ പഞ്ചായത് പരിധിയിലെ വി പ്രവീൺ (43), പി വൈശാഖ് എന്ന ജിത്തു (30) എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (2) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2021-ലെ സംഭവം; പിടികൂടിയത് 2.050 കിലോഗ്രാം കഞ്ചാവ്

2021 ഒക്ടോബർ 10-ന് പുലർച്ചെ 2.45-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് ബല്ല വില്ലേജിൽ പഴയ ബസ് സ്റ്റാൻഡിന് സമീപം കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 2.050 കിലോഗ്രാം കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്. അന്നത്തെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ ബാവയും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

അന്വേഷണവും പ്രോസിക്യൂഷൻ നടപടികളും

ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സബ് ഇൻസ്പെക്ടറായിരുന്ന കെ ശ്രീജേഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി മുൻ അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ജി ചന്ദ്രമോഹനൻ ഹാജരായി.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Kasaragod Additional Sessions Court sentences two men to one-year rigorous imprisonment and Rs 20,000 fine each for smuggling 2.050 kg of ganja in a car in Kanhangad in 2021.

#KasaragodNews #Kanhangad #CourtVerdict #NDPSCase #GanjaSmuggling #HosdurgPolice #CrimeNewsMalayalam #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Susan Joy
Susan Joy

375 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia