Food Safety | 'കൃത്രിമ നിറം ചേർത്ത തേയില വിറ്റു'; കടയുടമയ്ക്കും വിതരണ കംപനിക്കും ശിക്ഷ വിധിച്ച് കാസർകോട്ടെ കോടതി

● കോഴിക്കോട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ കൃത്രിമ നിറം കണ്ടെത്തി.
● ഉദ്യോഗസ്ഥൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
● 'സൺസെറ്റ് യെല്ലോ എഫ് സി എഫ്' എന്ന നിറമാണ് ചേർത്തത്.
● കാസർകോട്ടെ കടയിൽ നിന്നാണ് തേയില പിടികൂടിയത്.
കാസർകോട്: (KasargodVartha) കൃത്രിമ നിറം ചേർത്ത തേയില വിറ്റുവെന്ന കേസിൽ കടയുടമയ്ക്കും വിതരണ കംപനിക്കും ശിക്ഷ വിധിച്ച് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിധി. ഒന്നാം പ്രതിക്ക് കോടതി പിരിയും വരെ തടവും 10,000 രൂപ പിഴയും, നാലാം പ്രതിക്ക് കോടതി പിരിയും വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
ഒന്നാം പ്രതി കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എസ് കമലാക്ഷയ്ക്കും നാലാം പ്രതി ബെംഗ്ളൂറിലെ ഗണപതി മാർകറ്റിംഗ് കംപനിക്കെതിരെയുമാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയെയും മൂന്നാം പ്രതിയെയും കേസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മഞ്ചേശ്വരം സർകിളിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ 2019 സെപ്റ്റംബർ നാലിന് കാസർകോട് ബാങ്ക് റോഡിലുള്ള 'കാവേരി ട്രേഡേഴ്സ്' എന്ന കടയിൽ നടത്തിയ പരിശോധനയിൽ മായം കലർത്തിയ തേയില കണ്ടെത്തിയെന്നാണ് കേസ്.
കടയിൽ നിന്ന് വാങ്ങിയ 'ജിഎംസി' തേയിലപ്പൊടിയിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറമായ 'സൺസെറ്റ് യെല്ലോ എഫ് സി എഫ്' ചേർത്തിരുന്നതായി പിന്നീട് കോഴിക്കോട്ടെ റീജിയണൽ ലാബോറടറിയിലെ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Court in Kasaragod sentenced a shop owner and a distribution company for selling tea powder with artificial coloring. The shop owner was fined ₹10,000 and given imprisonment until the rising of the court, while the distribution company was fined ₹50,000 and also received imprisonment until the court rises. The case was filed by the food safety officer after the tea powder was found to contain an unauthorized artificial color.
#FoodAdulteration #CourtVerdict #Kasaragod #Kerala #ConsumerRights #ArtificialColoring