പനത്തടി വനത്തിലെ മ്ലാവ് വേട്ട; 2 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കാസർകോട് സെഷൻസ് കോടതി, വന്യജീവി വാരത്തിൽ ശക്തമായ സന്ദേശം
● പ്രതികളായ എം.എ. സുബീർ, നൗഫൽ എ.എച്ച് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
● കഴിഞ്ഞ സെപ്റ്റംബർ 10-നായിരുന്നു കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വേട്ടയാടൽ നടന്നത്.
● 40 കിലോ മ്ലാവിൻ്റെ മാംസവും നാടൻ തോക്കും മറ്റ് ആയുധങ്ങളും വനപാലകർ പിടികൂടിയിരുന്നു.
● പ്രതികളുടെ കസ്റ്റഡി അശ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.
കാസർകോട്: (KasargodVartha) 'വേരുകൾ തേടാം, തണലായി പടരാം' എന്ന സുപ്രധാന പ്രമേയത്തിൽ എസ്കെഎസ്എസ്എഫ് കാസർകോട് ജില്ലാ സമ്മേളനം ശനിയാഴ്ച (2026 ഒക്ടോബർ 10) നടക്കും. കാസർകോട് ചന്ദ്രഗിരി ജങ്ഷനിലാണ് സമ്മേളന നഗരി ഒരുക്കിയിരിക്കുന്നത്. സമ്മേളനത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച (2026 ഒക്ടോബർ 9) വൈകുന്നേരം സമ്മേളന നഗരിയിൽ പതാക ഉയർത്തും.
തളങ്കര മാലിക് ദീനാർ ഖബർ സിയാറത്തോടെ ആരംഭിക്കുന്ന പതാക ജാഥ എസ്കെഎസ്എസ്എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് ഹംദുല്ല തങ്ങളുടെ നേതൃത്വത്തിലാണ് സമ്മേളന നഗരിയിലെത്തുക. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും സ്വാഗതസംഘം ഭാരവാഹികളും ജാഥയെ അനുഗമിക്കും.
വൈകിട്ട് 4.30-ന് സഫ്‌വാൻ തങ്ങൾ ഏഴിമല സമ്മേളന നഗരിയിൽ പ്രാർഥന നടത്തും. തുടർന്ന് സ്വാഗതസംഘം ട്രഷറർ സി.എം. അബ്ദുൽ ഖാദർ ഹാജി ചെർക്കള പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി ധാർമിക മുദ്രാവാക്യം ചൊല്ലിക്കൊടുക്കും.
റാലിയും ഗ്രാൻഡ് അസംബ്ലിയും
ശനിയാഴ്ച രാവിലെ സമസ്തയുടെയും പോഷക സംഘടനകളുടെയും മൺമറഞ്ഞ നേതാക്കളുടെ ഖബർ സിയാറത്ത് വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കും. അതാത് മേഖലാ പരിധിയിലെ സമസ്തയുടെയും പോഷക അനുബന്ധ സംഘടനകളുടെയും ജില്ലാ നേതാക്കൾ ഇതിന് നേതൃത്വം നൽകും.
വൈകുന്നേരം നാല് മണിക്ക് തളങ്കരയിൽ നിന്ന് യുവജന വിദ്യാർഥി റാലി ആരംഭിക്കും. സമസ്ത ജില്ലാ വർക്കിങ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി പ്രാർഥന നടത്തി റാലിക്ക് തുടക്കം കുറിക്കും. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസലാം ദാരിമി ആലംപാടി പതാക കൈമാറും. സംസ്ഥാന, ജില്ലാ നേതാക്കളാണ് ഈ മെഗാ റാലിക്ക് നേതൃത്വം നൽകുക.
റാലി സമ്മേളന നഗരിയിൽ എത്തിച്ചേരുന്നതോടെ വിപുലമായ ഗ്രാൻഡ് അസംബ്ലി നടക്കും. സല്യൂട്ടിന് ശേഷം എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ഭാരവാഹികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
സമ്മേളന ഉദ്ഘാടനവും അതിഥികളും
പൊതുസമ്മേളനത്തിന് തുടക്കംകുറിച്ച് സമസ്ത ജില്ലാ പ്രസിഡൻ്റ് എം.എസ്. തങ്ങൾ മദനി പ്രാർഥന നടത്തും. തുടർന്ന് രണ്ട് ആമുഖ പ്രഭാഷണങ്ങൾ നടക്കും. 'ആത്മീയത' എന്ന വിഷയത്തിൽ ജംഇയ്യത്തുൽ ഖുത്വബാ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ മജീദ് ബാഖവിയും, 'സുന്നത്ത് ജമാഅത്ത് എന്ത്?' എന്ന വിഷയത്തിൽ സമസ്ത ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെയും സംസാരിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
എസ്കെഎസ്എസ്എഫ് ജില്ലാപ്രസിഡൻ്റ് സുബൈർ ദാരിമി പടന്ന അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറയും. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്‌റഫ് സംഘടനാ വിഷയം അവതരിപ്പിക്കുകയും, സംസ്ഥാന വൈസ് പ്രസിഡൻ്റ് താജുദ്ദീൻ ദാരിമി പടന്ന സമ്മേളന സന്ദേശം നൽകുകയും ചെയ്യും.
സമ്മേളനത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ കല്ലട്ര മാഹിൻ, എ.കെ.എം. അഷ്‌റഫ്, കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം, മുൻ എംഎൽഎ എൻ.എ. നെല്ലിക്കുന്ന്, എ. അബ്ദുറഹ്‌മാൻ, പി.എം. മുനീർ ഹാജി, പി.കെ. ഫൈസൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സംസ്ഥാന-ജില്ലാ നേതാക്കൾ, എസ്കെഎസ്എസ്എഫിൻ്റെ മുൻകാല നേതാക്കൾ തുടങ്ങിയവരും സമ്മേളനത്തിൽ സംബന്ധിക്കും.
പരിപാടികൾ വിശദീകരിക്കുന്നതിനായി നടത്തിയ വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് സുബൈർ ദാരിമി പടന്ന, ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, സ്വാഗത സംഘം ട്രഷറർ സി.എം. അബ്ദുൽ ഖാദർ ഹാജി ചെർക്കള, മീഡിയ ചെയർമാൻ സുഹൈർ അസ്ഹരി പള്ളങ്കോട്, ജനറൽ കൺവീനർ മൊയ്തീൻ കുഞ്ഞി ചെർക്കള, മുആദ് ദാരിമി കുമ്പള എന്നിവർ പങ്കെടുത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The SKSSF Kasaragod District Conference, themed 'Verukal Thedam, Thanalayi Padaram', will be held on Saturday (Oct 10, 2026) at Chandragiri Junction. Flag hoisting will take place on Friday evening by Reception Committee Treasurer C.M. Abdul Khader Haji, following a flag procession from Thalangara.
#KasargodVartha #SKSSF #KasaragodNews #Samastha #JifriMuthukkoyaThangal #HameedaliShihabThangal #KeralaMuslims #IslamicConference #MalayalamNews #AparnaNews






