കാസർകോട് 52 കിലോ കഞ്ചാവ് കേസ്: പ്രതിക്ക് 10 വർഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ

● 2013ൽ ചെങ്കളയിൽ വെച്ചാണ് പ്രതി പിടിയിലായത്.
● വാഹനത്തിൽ രഹസ്യ അറ ഉണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്.
● അന്നത്തെ കാസർകോട് ഇൻസ്പെക്ടറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
● ശിക്ഷിക്കപ്പെട്ടയാൾ സമാനമായ മറ്റൊരു കേസിലും പ്രതിയാണ്.
കാസർകോട്: (KasargodVartha) 52 കിലോ കഞ്ചാവ് ജീപ്പിൽ കടത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കെ.എ. നവാസിനെയാണ് (44) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ .കെ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.
2013 മെയ് 13 ന് രാത്രി എട്ടുമണിയോടെ ചെങ്കള ബേവിഞ്ചയിൽ വെച്ച് കെഎൽ 06 ബി 6575 (KL06B6575) നമ്പർ ടാറ്റാ സുമോ വാഹനത്തിൽ രഹസ്യ അറ ഉണ്ടാക്കി കഞ്ചാവ് കടത്തുന്നതിനിടെയാണ് നവാസ് പിടിയിലായത്.
അന്നത്തെ കാസർകോട് ഇൻസ്പെക്ടറും നിലവിൽ കാസർകോട് സബ്ബ് ഡിവിഷൻ ഡിവൈഎസ്പിയുമായ സി.കെ. സുനിൽകുമാറും സംഘവുമാണ് വാഹനത്തോടൊപ്പം കഞ്ചാവ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തത്.
തുടർന്ന് കുമ്പള ഇൻസ്പെക്ടർമാരായ ടി.പി. രഞ്ജിത്ത്, സിബി തോമസ്, നർക്കോട്ടിക് സെൽ ഡിവൈഎസ്പിമാരായ കെ.എ. സുരേഷ്ബാബു, ടി.പി. പ്രേമരാജൻ, പി. ജ്യോതികുമാർ എന്നിവർ കേസ് അന്വേഷിച്ചു. വിദ്യാനഗർ ഇൻസ്പെക്ടറും ഇപ്പോൾ ബേക്കൽ സബ്ബ് ഡിവിഷൻ ഡിവൈഎസ്പിയുമായ വി.വി. മനോജ് ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വക്കേറ്റ് ചിത്രകല എന്നിവർ ഹാജരായി.
ഈ കേസിൽ രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ശിക്ഷിക്കപ്പെട്ട നവാസ് സമാനമായ മറ്റൊരു കേസിലും വിചാരണ നേരിടുകയാണ്.
കാസർകോട്ടെ ഈ കഞ്ചാവ് കേസിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ! കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് സന്ദർശിക്കുക.
Summary: In the Kasaragod 52 kg cannabis smuggling case, the accused K.A. Navas has been sentenced to 10 years rigorous imprisonment and a fine of ₹1 lakh by the Additional District and Sessions Court. He was arrested in 2013 while transporting cannabis in a hidden compartment in his vehicle.
#Kasaragod, #CannabisCase, #DrugSmuggling, #KeralaCrime, #CourtVerdict, #Narcotics