city-gold-ad-for-blogger

കണ്ടെയ്‌നർ ട്രെയിലറിനടിയിൽ കുടുങ്ങി ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം അതിസാഹസികം

Motorcycle trapped under a container trailer after an accident in Kasaragod.
Photo: Special Arrangement

● ഇരിയണ്ണി സ്വദേശികളായ രഞ്ജിഷ്, പ്രസാദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
● അഗ്നിശമന സേന അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തി.
● ഹൈഡ്രോളിക്, പെന്യൂമാറ്റിക് ഉപകരണങ്ങൾ ഉപയോഗിച്ചു.
● പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
● പോലീസും സ്ഥലത്തെത്തിയിരുന്നു.

 

കാസർകോട്: (KasargodVartha)  പഴയ പ്രസ് ക്ലബ് ജംഗ്ഷൻ  അടുത്ത് വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയുണ്ടായ വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരിയണ്ണി സ്വദേശികളായ രഞ്ജിഷ് (35), പ്രസാദ് (45) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കെ.എൽ. 14 -1-8773 നമ്പർ ഹീറോ ഹോണ്ട ബൈക്ക്, കെ.എ.19-എ-ഇ- 2270 നമ്പർ കണ്ടെയ്‌നർ ട്രെയിലറിനടിയിൽ കുടുങ്ങുകയായിരുന്നു.


അപകടവിവരമറിഞ്ഞെത്തിയ കാസർകോട് ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം ഹൈഡ്രോളിക്, പെന്യൂമാറ്റിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമന സേനയുടെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ട്രെയിലറിനടിയിൽ നിന്ന് പുറത്തെടുക്കാനായത്. ഉടൻതന്നെ ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. ശാസ്ത്രീയമായ ഉപകരണങ്ങൾ ഉപയോഗിച്ച് ട്രെയിലറിനടിയിൽ കുടുങ്ങിയ ബൈക്കും പുറത്തെടുത്തു. കണ്ണൂർ സ്വദേശിയായ ബോബി അഗസ്റ്റിനാണ് ട്രെയിലർ ഓടിച്ചിരുന്നത്.


രക്ഷാപ്രവർത്തനത്തിന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ് റാം, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ വി സുകു, ഫയർ ആന്റ്  റെസ്ക്യൂ ഓഫീസർമാരായ വൈശാഖ് എൽബി ഉമേശൻ, ഹോം ഗാർഡ്മാരായ ശ്രീജിത്ത്, സോബിൻ, രാഗേഷ്, ഡ്രൈവർമാരായ ഷൈജു , കെ ആർ അജേഷ് എന്നിവർ നേതൃത്വം നൽകി.

 

ഈ അപകടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Article Summary: Two seriously injured in Kasaragod bike-trailer accident.


#Kasaragod #RoadAccident #FireAndRescue #NationalHighway #BikeAccident #EmergencyRescue

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia