Fraud Investigation | പകുതി വില തട്ടിപ്പിൽ കാസർകോട്ട് ആദ്യമായി കേസെടുത്ത് അന്വേഷണം തുടങ്ങി; 'നഷ്ടമായത് 30.90 ലക്ഷം'

● 'കുമ്പഡാജെ മൈത്രി ലൈബ്രറിയിലെ അംഗങ്ങളാണ് തട്ടിപ്പിനിരയായത്'.
● 'കഴിഞ്ഞ വർഷം മാർച്ച് മൂന്നിനാണ് പണം കൈമാറിയത്'.
● 'പകുതി വിലക്ക് സ്കൂടറും ലാപ്ടോപും വാഗ്ദാനം നൽകി'.
ബദിയഡുക്ക: (KasargodVartha) സംസ്ഥാനത്തെ ഞെട്ടിച്ച പകുതി വില സ്‌കൂടർ തട്ടിപ്പിൽ കാസർകോട് ജില്ലയിൽ ആദ്യമായി കേസ് എടുത്ത് അന്വേഷണം തുടങ്ങി. സീഡ് കോ ഓഡിനേറ്റർ ഇടുക്കി തൊടുപുഴയിലെ അനന്തു കൃഷ്ണനെതിരെ ബദിയടുക്ക പൊലീസാണ് കേസെടുത്തത്.
കുമ്പഡാജെയിൽ പ്രവർത്തിക്കുന്ന മൈത്രി ലൈബ്രറി ആൻഡ് റീഡിംഗ് പ്രസിഡന്റ് പ്രസാദ് ഭണ്ഡാരിയുടെ പരാതിയിലാണ് കേസ്. ലൈബ്രറിയിൽ അംഗങ്ങളായ 36 പേർക്ക് പകുതി വിലക്ക് സ്കൂടറും ലാപ്ടോപും വാഗ്ദാനം നൽകിയിരുന്നതായാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ വർഷം മാർച് മൂന്നിന് അംഗങ്ങളുടെ വിവിധ അകൗണ്ടുകളിൽ നിന്നും പ്രതിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് 30.90 ലക്ഷം രൂപ അയച്ചു കൊടുക്കുകയും പിന്നീട് സ്‌കൂടറോ ലാപ്ടോപോ നൽകാതെയും പണം തിരികെ നൽകാതെയും വഞ്ചിച്ചുവെന്നുമാണ് പരാതി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ട്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Kasaragod police has initiated an investigation into a half-price scam, where 30.90 lakh was lost. The fraud involved scooters and laptops being promised but never delivered.
#Kasaragod #HalfPriceFraud #ScamInvestigation #KasaragodNews #Fraud #KasaragodPolice