Theft | കാസർകോട്ട് എടിഎമ്മിൽ നിറക്കേണ്ട 43 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തായി പരാതി; 2 ജീവനക്കാർക്കെതിരെ കേസ്

● കാസർകോട് ടൗൺ പൊലീസ് അന്വേഷണം തുടങ്ങി.
● 85 ലക്ഷം രൂപയിൽ 42 ലക്ഷം തിരിച്ചുനൽകിയെങ്കിലും ബാക്കി കൈമാറിയില്ല.
● പരാതി നൽകിയത് സിഎംഎസ് ഇൻഫോ സിസ്റ്റം ലിമിറ്റഡ് കമ്പനി.
കാസർകോട്: (KasargodVartha) എടിഎമ്മിൽ നിറയ്ക്കാൻ ഏൽപ്പിച്ച 43 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തായി പരാതി. സംഭവത്തിൽ രണ്ടുപേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. സിഎംഎസ് ഇൻഫോ സിസ്റ്റം ലിമിറ്റഡിന്റെ കാസർകോട് ഏരിയയിലെ എടിഎം ജീവനക്കാരായ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശരത്കുമാർ ഷെട്ടി (36), മഞ്ചേശ്വരം ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ദിവാകര (33) എന്നിവർക്കെതിരെയാണ് കേസ്.
2024 ജനുവരി ഒന്നിനും ഡിസംബർ 13-നും ഇടയിൽ 85,38,000 രൂപ എടിഎമ്മിൽ നിറയ്ക്കാതെ തട്ടിപ്പ് നടത്തിയെന്നും ഇതിൽ 42,05,000 രൂപ കമ്പനിക്ക് തിരികെ നൽകിയെങ്കിലും ബാക്കി 43,33,000 രൂപ ഇതുവരെ നൽകിയിട്ടിട്ടില്ലെന്നാണ് സിഎംഎസ് ഇൻഫോസിസ്റ്റ് ലിമിറ്റഡ് കമ്പനിയുടെ ഓപറേഷൻ ബ്രാഞ്ച് മാനേജർ ശ്രീജ്യോതിഷ് നൽകിയ പരാതിയിൽ പറയുന്നത്.
ബിഎൻഎസ് നിയമത്തിലെ 316 (4) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
Two ATM employees in Kasaragod are accused of embezzling over 43 lakhs, with an ongoing investigation by the local police.
#KasaragodNews #ATMEmbezzlement #CMSInfoSystems #KasaragodPolice #KeralaNews #CrimeReport