city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ: ബൈക്ക് കവർന്നതിനും യുവാവിനെതിരെ കേസ്

Kasaragod ATM Robbery Attempt: Accused Arrested Within Hours
Photo: Arranged

● ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം ആണ് തകർക്കാൻ ശ്രമിച്ചത്.
● എടിഎമ്മിൻ്റെ പണം വരുന്ന ഭാഗത്തെ ഡോര്‍ തകർത്തു.
● കൊള്ളയടിക്കാൻ ശ്രമിച്ചത് തിങ്കളാഴ്ച പുലർച്ചെ 1.15-ന്.
● പ്രതി പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു.
● സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
● മോഷ്ടിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു.

കാസർകോട്: (KasargodVartha) നഗരത്തിലെ എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കകം പിടിയിലായി.
എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം തകര്‍ക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ബേക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സഫ് വാൻ (19) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച പുലർച്ചെ 1.15 മണിയോടെയാണ് സംഭവം. പണം വരുന്ന ഭാഗത്തെ ഡോര്‍ തകര്‍ത്താണ് പണം കൊള്ളയടാൻ ശ്രമിച്ചത്.
ശ്രമം പരാജയപ്പെട്ടതോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഭവം അറിയുന്നത്. ബാങ്കിൻ്റെ അസിസ്റ്റന്റ് മാനേജര്‍ എ.കെ മിഥില നല്‍കിയ പരാതിയിൽ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെയാണ് യുവാവ് അറസ്റ്റിലായത്.

കാസര്‍കോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാര സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവർന്നതും എടിഎം കൊള്ളയടിക്കാൻ ശ്രമിച്ച യുവാവ് തന്നെയാണെന്ന് കാസർകോട് ഇൻസ്പെക്ടർ പി. നളിനാക്ഷൻ കാസർകോട് വാർത്തയോട് പറഞ്ഞു.

Kasaragod ATM Robbery Attempt: Accused Arrested Within Hours

ആലംപാടി, ദാറുല്‍ നജാത്തിലെ നൗഷാദിന്റെ ബൈക്കാണ് കവർന്നത്. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് ബൈക്ക് മോഷണം നടന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കവർന്ന ബൈക്കും പിടികൂടിയിട്ടുണ്ട്.

കാസർകോട്ടെ എടിഎം കൊള്ളയടി ശ്രമത്തെക്കുറിച്ചുള്ള ഈ വാർത്തയിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഈ പോസ്റ്റ് ഷെയർ ചെയ്യൂ.

The accused in the Kasaragod ATM robbery attempt was arrested within hours. The accused, a native of the Bekal Police Station limit, was arrested for attempting to break into the ATM and stealing a bike.

#Kasaragod #ATMRobbery #KeralaPolice #CrimeNews #Arrest #BikeTheft

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia