city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criminal Gangs Threatening Public | കാസര്‍കോട്ട് ‍'ദാദാമാരുടെ’ അഴിഞ്ഞാട്ടം; പിടിച്ചുപറിയും പണംപിരിവും; പൊലീസിനും തലവേദന

കാസര്‍കോട്: (www.kasargodvartha.com) നഗരത്തിലും പരിസര പ്രദേശങ്ങിളിലും ദാദാമാർ അഴിഞ്ഞാടുന്നതായി പരാതി. ഓടോറിക്ഷ ഡ്രൈവര്‍മാരെ ഓട്ടം വിളിച്ച് കൊണ്ടുപോയി പണം നല്‍കാതെ ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലെ പാന്‍ മസാല വില്‍പനക്കാരേയും റെയിൽവേ സ്റ്റേഷനില്‍ നിന്നും ട്രെയിനിറങ്ങി വരുന്നവരേയും രാത്രി കാലങ്ങളില്‍ നഗരത്തില്‍ ഒറ്റപ്പെടുന്നവരേയും ഭീഷണിപ്പെടുത്തി ബാഗ് പിടിച്ചുപറിച്ച് പണം തട്ടുകയും ചെയ്യുന്നതായാണ് വിവരം.
 
Criminal Gangs Threatening Public | കാസര്‍കോട്ട് ‍'ദാദാമാരുടെ’ അഴിഞ്ഞാട്ടം; പിടിച്ചുപറിയും പണംപിരിവും; പൊലീസിനും തലവേദന

കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പോകറ്റടിക്കാരന്‍, യുവാവ്, ലംബു, മൂക്കന്‍, ബീഡി, മുന്ന തുടങ്ങിയ ഇരട്ട പേരിലും വിളിപ്പേരിലും അറിയപ്പെടുന്ന പിടിച്ചുപറിക്കാർ എന്നിവരാണ് ഇതിന് പിന്നിലെന്ന് പറയുന്നു. നാലഞ്ചു സംഘങ്ങള്‍ നഗരത്തില്‍ മാത്രം കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുന്നുണ്ടെന്നും ദൂരദിക്കില്‍ നിന്നും വരുന്ന യാത്രക്കാരേയും ലോറി ഡ്രൈവര്‍മാരേയും വരെ ഇവര്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായുമാണ് പരാതി. തട്ടുകടക്കാരേയും മറ്റും ഭീഷണിപ്പെടുത്തി ഹഫ്ത പിരിവാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം.

കഴിഞ്ഞ ദിവസം പൊലീസിന്റെ ഫ്‌ലൈയിംഗ് സ്‌ക്വാഡ് പിടിച്ചുപറി തടഞ്ഞപ്പോള്‍ പൊലീസിന് നേരെയും ഇവര്‍ തിരിഞ്ഞതായും ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് നന്നായി പെരുമാറിയാണ് വിട്ടയച്ചതെന്നുമാണ് വിവരം. നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവര്‍ ഹഫ്ത പിരിവ് നടത്തുന്നതെന്നും നിരവധി കടക്കാര്‍ ഇവരുടെ ഹഫ്ത പിരിവില്‍ പൊറുതിമുട്ടി പരാതി നല്‍കിയിട്ടും ശക്തമായ നടപടി ഇവര്‍ക്കെതിരെ ഉണ്ടായിട്ടില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.

കാസര്‍കോട് റെയിൽവേ സ്‌റ്റേഷനില്‍ ആഴ്ചകള്‍ക്കുള്ളില്‍ രണ്ട് പ്രാവശ്യമാണ് ഇവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. പാനിപൂരി വില്‍പനക്കാര്‍ക്കും പാന്‍മസാല വില്‍പനക്കാര്‍ക്കും ഹഫ്ത നൽകാതെ ഇവിടെ പിടിച്ച് നില്‍ക്കാന്‍ പറ്റില്ല എന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് ഭ്രാന്തമായ നിലയിലാണ് ഇവരുടെ പെരുമാറ്റമെന്നുമാണ് ആക്ഷേപം.

Keywords:  Kasaragod, Kerala, News, Top-Headlines, Crime, Criminal-gang, Complaint, Auto Driver, Railway Station, Police, Case, Investigation, Public Nuisance, Cash, Youth, Kasaragod: Activity of criminal gangs threatening.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia