city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Verdict | ഭാര്യയെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം; 3 ലക്ഷം രൂപ പിഴയും അടക്കണം

court verdict

എൻമകജെ അജിലടുക്കയിലായിരുന്നു സംഭവം 

കാസർകോട്: (KasaragodVartha) ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. എൻമകജെ അജിലടുക്കയിലെ സുശീല (38) കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് കെ  ജനാർധനയെ  (54) ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി അധികതടവും അനുഭവിക്കണം. 2020 സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂലിപ്പണിക്കാരനായിരുന്ന ജനാര്‍ധന ഭാര്യയുമായി വഴക്കിടുകയും മര്‍ദിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്.

ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്പെക്ടറായ വി കെ അനീഷാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ ഹാജരായി.

court verdict

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia