Suspension | ഡ്യൂടിക്കിടെ കൃത്യവിലോപം: 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു

● അനൂപ്, ഗണേശൻ എന്നിവരാണ് സസ്പെൻഷനിലായത്.
● മേൽപറമ്പ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവർ.
● റോഡരികിലെ അനധികൃത നിർമാണം റിപോർട് ചെയ്യാത്തതിനാണ് നടപടി.
കാസർകോട്: (KasargodVartha) സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ പികറ്റ് പോസ്റ്റിൽ കൃത്യവിലോപം കാണിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ജില്ലാ പൊലീസ് ഹെഡ്ക്വാർടേഴ്സിലെ രണ്ട് പൊലീസുകാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, ഗണേശൻ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ സസ്പെൻഡ് ചെയ്തത്. റോഡരികിലെ അനധികൃത നിർമാണം ബന്ധപ്പെട്ടവർക്ക് റിപോർട് ചെയ്യാതെ ഡ്യൂടിയിൽ കൃത്യവിലോപം കാണിച്ചുവെന്നാണ് കണ്ടെത്തൽ.
മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കീഴൂരിൽ പൊലീസ് ഔട് പോസ്റ്റിലാണ് ഇവരെ നിയോഗിച്ചിരുന്നത്. ജനുവരി 28ന് രാത്രിയാണ് സംഭവം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Two police officers in Kasaragod were suspended for failing to report illegal construction during their duty at a police post on January 28.
#KasaragodNews #PoliceSuspension #DutyNegligence #KasaragodPolice #CrimeNews #KeralaNews