Murder | കരുനാഗപ്പള്ളിയില്‍ യുവാവ് വീട്ടിനകത്ത് വെട്ടേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് വധശ്രമക്കേസിലെ പ്രതി

● ആക്രമണ സമയത്ത് വീട്ടില്‍ അമ്മയും യുവാവും മാത്രമാണ് ഉണ്ടായിരുന്നത്.
● മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
● രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലം: (KasargodVartha) കരുനാഗപ്പള്ളിയില്‍ യുവാവ് വീട്ടിനകത്ത് വെട്ടേറ്റ് മരിച്ചു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശിയായ ജിം സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡില്‍ ആയിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. പുലര്‍ച്ചെ കാറിലെത്തിയ സംഘം വൈദ്യുതി ഓഫ് ചെയ്ത ശേഷം വീട്ടില്‍ കയറി വെട്ടുകയായിരുന്നുവെന്നാണ് വിവരം. ആക്രമണ സമയത്ത് വീട്ടില്‍ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്.
സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അതേസമയം, വവ്വാക്കാവിലും ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനാണ് പരുക്കേറ്റത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Youth was murdered in Karunagappalli. The victim, Santhosh, was an accused in an attempted murder case. Police suspect gang rivalry as the motive behind the murder.
#Karunagappalli, #Murder, #GangRivalry, #Crime, #KeralaNews, #PoliceInvestigation