city-gold-ad-for-blogger

കറന്തക്കാട് ജംഗ്‌ഷനിൽ വാഹനാപകടം; സ്പീഡ് ബ്രേക്കർ സ്ഥാപിക്കാത്തതിനെതിരെ പ്രതിഷേധം ശക്തം

 Image representation of Karantakkad junction road
Photo: Special Arrangement

● ചന്ദ്രഗിരി ലയൺസ് ക്ലബ്ബ് അംഗങ്ങളുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി
● അപകടസാധ്യതയുള്ള ജംഗ്‌ഷനിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് ആവശ്യം
● സർവീസ് റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി പ്രവേശിക്കുന്നത് വെല്ലുവിളിയാകുന്നു

കാസർകോട്: (KasargodVartha) കറന്തക്കാട് ജംക്ഷനിൽ റോഡപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന വാഹനാപകടത്തിൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. രാത്രി 12 മണിക്കായിരുന്നു സംഭവം. മധൂർ ഭാഗത്തു നിന്നും സർവീസ് റോഡിലേക്ക് കയറി വന്ന എക്സ്പ്രസ്സോ കാറിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ, മംഗ്ളൂരിൽ ഭാഗത്തു നിന്നും വരികയായിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. മറിഞ്ഞ ഇന്നോവ 300 മീറ്ററോളം മുന്നോട്ട് നീങ്ങിയാണ് നിന്നത്. എക്സ്പ്രസ്സോ കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ഉടൻ തന്നെ ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി. ഇന്നോവയിലെ യാത്രക്കാരായ രണ്ട് യുവാക്കളെയും ചന്ദ്രഗിരി ലയൺസ് ക്ലബ്ബ് അംഗങ്ങളായ മജീദ് ബെണ്ടിച്ചാലും സിടി മുസ്തഫയും ചേർന്ന് ക്ലബ്ബിൻ്റെ ആംബുലൻസിൽ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അശ്രദ്ധ അപകടങ്ങൾക്ക് കാരണം

കറന്തക്കാട് ജംഗ്‌ഷനിൽ റോഡപകടങ്ങൾ ഇപ്പോൾ സ്ഥിരം സംഭവമായി മാറുകയാണ്. മധൂർ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ പോലീസ് സ്റ്റേഷൻ ഭാഗത്തേക്കും തിരിച്ചും പോകുന്നത് ഇരുവശത്തുമുള്ള സർവീസ് റോഡിനെ ബന്ധിപ്പിക്കുന്ന നേർപ്പാതയിലാണ്. വാഹനങ്ങൾ അശ്രദ്ധമായി മുന്നോട്ടെടുക്കുന്നത് ഇവിടെ അപകടങ്ങൾ പതിവാക്കുന്നു. മംഗ്ളൂരു ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എക്സിറ്റ് പോയിൻ്റിലിറങ്ങി പലപ്പോഴും അമിതവേഗതയിലാണ് വരുന്നത്. മധൂർ റോഡിൽ നിന്നും വരുന്ന വാഹനങ്ങളുടെ ചെറിയൊരു അശ്രദ്ധ മതി ഇവിടെ വലിയ ദുരന്തങ്ങൾ സംഭവിക്കാൻ.

നടപടി ആവശ്യപ്പെട്ട് ലയൺസ് ക്ലബ്ബ്

റോഡിൻ്റെ ഇരുവശത്തും സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന് ലയൺസ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി ഭാരവാഹികളായ ഷാഫി നാലപ്പാട്, ഷാഫി എ നെല്ലിക്കുന്ന്, സിടി മുസ്തഫ എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടു. അപകടസാധ്യതയുള്ള ഈ ജംക്ഷനിൽ അടിയന്തരമായി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Road accidents are becoming frequent at Karantakkad junction in Kasaragod. A recent night accident involved an Innova car overturning while trying to avoid another vehicle, though the occupants were saved by timely intervention from Chandragiri Lions Club members. 

#Karantakkad #KasaragodNews #RoadSafety #LionsClub #Kasaragod #KeralaNews #AccidentReport #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia