കാപ്പ ചുമത്തിയതിന് വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലെത്തിയപ്പോൾ പിടിയിൽ
● ബംഗളൂരു വഴി ട്രെയിനിൽ കാസർകോട്ടെത്താൻ ശ്രമിച്ചു.
● രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് വലവിരിച്ചു.
● കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് പിടികൂടിയത്.
● മയക്കുമരുന്ന് കേസുകളിലും വധശ്രമക്കേസിലും പ്രതിയാണ്.
● 2023-ലും ഇയാളുടെ പേരിൽ കാപ്പ ചുമത്തിയിരുന്നു.
അമ്പലത്തറ: (KasargodVartha) കാപ്പ നിയമപ്രകാരം കേസ് ചുമത്തിയതിനെത്തുടർന്ന് വിദേശത്തേക്ക് കടന്ന കുപ്രസിദ്ധ ക്രിമിനലും മയക്കുമരുന്ന് കച്ചവടക്കാരനുമായ പ്രതിയെ അമ്പലത്തറ പോലീസ് പിടികൂടി ജയിലിലടച്ചു.
അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ റംഷീദ് എന്ന കിച്ചു (33) ആണ് പിടിയിലായത്. ബംഗളൂരു വിമാനത്താവളത്തിൽ എത്തി ട്രെയിൻ മാർഗം കാസർകോട് ജില്ലയിൽ കടന്നുവരാനായിരുന്നു ഇയാളുടെ ശ്രമം.
എന്നാൽ, ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബേക്കൽ ഡിവൈഎസ്‌പി മനോജ് വി.വി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽവെച്ച് ഇയാളെ പിടികൂടുകയായിരുന്നു.
അമ്പലത്തറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈൻ കെ.പി., ഉദ്യോഗസ്ഥരായ പ്രമോദ് പി.വി., പ്രജിത്, റിജു കെ., രതീഷ് ആച്ചാംതുരുത്തി, രതീഷ് തോയമ്മൽ, സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
നിരവധി മയക്കുമരുന്ന് കേസുകളിലും വധശ്രമക്കേസിലുമടക്കം ഇയാൾ പ്രതിയാണ്. 2023-ലും ഇയാളുടെ പേരിൽ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നതായി പോലീസ് അറിയിച്ചു. ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. ഈ വിവരം മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ.
Article Summary: KAPA suspect who fled abroad arrested upon return.
#KAPA #KeralaPolice #CrimeNews #Ambalathara #Kasargod #Arrest






