Complaint | കണ്ണൂരില്‍ അമ്മയ്ക്കും മക്കള്‍ക്കും വെട്ടേറ്റു; അയല്‍വാസിക്കെതിരെ പരാതി
കണ്ണൂര്‍: (www.kasargodvartha.com) അമ്മയെയും മക്കളെയും അയല്‍വാസി വെട്ടി പരുക്കേല്‍പിച്ചതായി പരാതി. കോളയാട് ശൈലജ, മകന്‍ അഭിജിത്ത് മകള്‍ അഭിരാമി എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂന്നുപേരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കണ്ണൂര്‍ കോളയാടാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത്: വഴിത്തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് അമ്മയ്ക്കും രണ്ടു മക്കള്‍ക്കും വെട്ടേറ്റത്. അയല്‍വാസിയായ രാജനാണ് വെട്ടി പരുക്കേല്‍പ്പിച്ചതെന്നാണ് ഇവരുടെ പരാതി. ഇതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജന്‍ ശൈലജയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് മക്കള്‍ക്കും വെട്ടേറ്റത്. ശൈലജയ്ക്കും മകനും തലയിലും അഭിരാമിക്ക് കയ്യിലുമാണ് പരുക്കേറ്റിരിക്കുന്നത്. മൂന്ന് പേരെയും തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
Keywords: Kannur, News, Kerala, Top-Headlines, Crime, Police, Treatment, Complaint, Mother, Children, Custody, Injured, Kannur: Mother and children attacked by neighbour.