city-gold-ad-for-blogger

Robbery | ഉദ്ഘാടനം കഴിഞ്ഞ് 3 വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാത്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയില്‍ കവര്‍ച; കള്ളന്‍ കപ്പലില്‍ തന്നെയെന്നും ആക്ഷേപം; ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പരാതി

കാഞ്ഞങ്ങാട്: (www.kasargodvartha.com) ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാത്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയില്‍ കവര്‍ച. കള്ളന്‍ കപ്പലില്‍ തന്നെയെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിന്നാണ് ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം ചെയ്തതെന്നാണ് പരാതി.
                        
Robbery | ഉദ്ഘാടനം കഴിഞ്ഞ് 3 വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാത്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയില്‍ കവര്‍ച; കള്ളന്‍ കപ്പലില്‍ തന്നെയെന്നും ആക്ഷേപം; ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പരാതി

കഴിഞ്ഞ ദിവസമാണ് കവര്‍ച നടന്ന വിവരം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. മുറിയില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപ വിലവരുന്ന എല്‍സിഡി ടിവി, ഓക്‌സിജന്‍ ലൈനിന് ആവശ്യമായ കോപര്‍ പൈപുകള്‍, ഹാന്‍ഡ് ഷവറുകള്‍, 19 ഓളം ടാപുകള്‍, 25 ഓളം പൈപുകള്‍ എന്നിവയാണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു.

കവര്‍ച ചെയ്യപ്പെട്ട ചെമ്പ് പൈപുകള്‍ ആശുപത്രിയുടെ പിറകുവശത്ത് കെട്ടി പൊതിഞ്ഞ് ഒളിപ്പിച്ചുവെച്ച നിലയില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും ഇവിടെ നിര്‍മാണ പ്രവര്‍ത്തനം നടന്നു വരികയാണ്. വാച്മാനടക്കം ഉള്ള ഇവിടെ പുറമെ നിന്നുള്ള ആര്‍ക്കും പ്രവേശനം ഇല്ല.
             
Robbery | ഉദ്ഘാടനം കഴിഞ്ഞ് 3 വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാത്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയില്‍ കവര്‍ച; കള്ളന്‍ കപ്പലില്‍ തന്നെയെന്നും ആക്ഷേപം; ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പരാതി

പൂട്ട് പൊളിക്കുകയോ മറ്റോ ചെയ്തിട്ടില്ലാത്തതിനാര്‍ കള്ളന്‍ കപ്പലില്‍ തന്നെ ഉള്ളവരാന്നെന്ന സൂചനകളാണ് പുറത്ത് വരുന്നത്. അമ്മയും കുഞ്ഞും ആശുപത്രിയുടെ സൂപ്രണ്ട് ഗീതു മോഹന്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആശുപത്രിയിലെ സിസിടിവി അടക്കമുള്ള കാര്യങ്ങള്‍ പരിശോഗിച്ചു വരികയാണെന്ന് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ ഷൈന്‍ കെ പി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Hospital, Investigation, Robbery, Theft, Complaint, Crime, Kanhangad: Robbery in Mother and Child Hospital. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia