city-gold-ad-for-blogger

ക്വാർട്ടേഴ്സിൽ അതിക്രമിച്ചുകയറി 55-കാരിയെ മർദിക്കുകയും പാത്രങ്ങളും കസേരയും തകർക്കുകയും ചെയ്തുവെന്ന പരാതിയിൽ 3 പേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു

Hosdurg Police Register Case Against Three Accused on 55-Year-Old Woman's Complaint of Trespass, Assault, and Property Damage in Kanhangad Quarters
Photo Credit: Website/ Kerala Police

● അതേ ക്വാർട്ടേഴ്സിലെ താമസക്കാരായ മുബഷീർ, മുനീസ്, മുനാഷ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
● നവംബർ 21-ന് (ശനി) രാവിലെ 11.30-ന് ക്വാർട്ടേഴ്സിൽ അതിക്രമിച്ചുകയറിയായിരുന്നു അക്രമമെന്ന് പരാതിയിൽ പറയുന്നു.
● പരാതിക്കാരിയുടെ കുടുംബപ്രശ്നത്തിൽ പ്രതികളുടെ ഉമ്മ ഇടപെടുന്നത് ചോദിച്ചതിലുള്ള വിരോധത്തിലായിരുന്നു അക്രമമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

കാഞ്ഞങ്ങാട്: (KasargodVartha) ക്വാർട്ടേഴ്സിൽ അതിക്രമിച്ചുകയറി അക്രമം നടത്തുകയും വീട്ടമ്മയെ മർദിക്കുകയും ചെയ്തുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് അനന്തംപള്ളയിലെ ഇവ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി. സൗറയുടെ (55) പരാതിയിലാണ് അതേ ക്വാർട്ടേഴ്സിലെ താമസക്കാരായ മുബഷീർ, മുനീസ്, മുനാഷ് എന്നിവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്.

പാത്രങ്ങളും കസേരയും തകർത്തു; കുടുംബപ്രശ്നത്തിലെ ഇടപെടൽ ചോദിച്ചതിൽ വിരോധം

നവംബർ 21-ന് (ശനി) രാവിലെ 11.30-ന് അനന്തംപള്ളയിലെ ഇവ ക്വാർട്ടേഴ്സിൽ അതിക്രമിച്ചുകയറിയായിരുന്നു അക്രമം. പരാതിക്കാരിയെ പ്രതികൾ മർദിക്കുകയും ക്വാർട്ടേഴ്സിലെ പാത്രങ്ങളും കസേരയും തകർക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ കുടുംബപ്രശ്നത്തിൽ പ്രതികളുടെ ഉമ്മ ഇടപെടുന്നത് ചോദിച്ചതിലുള്ള വിരോധത്തിലായിരുന്നു പ്രതികൾ അക്രമം നടത്തിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Hosdurg Police have registered a case against three residents of Eva Quarters at Ananthampalla in Kanhangad—Mubashir, Munees, and Munash—following a complaint by 55-year-old homemaker P. Saura, who also resides in the same quarters. 

#KasargodVartha #KanhangadNews #HosdurgPolice #KasaragodNews #CrimeNewsKerala #KeralaPolice #MalayalamNews #LocalNewsKerala #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Susan Joy
Susan Joy

379 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia