city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | ഭാര്യയോടൊപ്പം സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രവാസിയെ വെട്ടി കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്; ഇനി പിടിയിലാകാനുള്ളത് 2 പേര്‍; ഇതുവരെ ജയിലിലായത് 6 പേര്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com) ഭാര്യയോടൊപ്പം സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രവാസിയെ വെട്ടി കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഇനി പിടിയിലാകാനുള്ളത് രണ്ട് പ്രതികളെന്ന് പൊലീസ്. കേസില്‍ ഇതുവരെ ആറുപേരാണ് ജയിലിലായത്.
             
Arrested | ഭാര്യയോടൊപ്പം സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രവാസിയെ വെട്ടി കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്; ഇനി പിടിയിലാകാനുള്ളത് 2 പേര്‍; ഇതുവരെ ജയിലിലായത് 6 പേര്‍

അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജിത്ത് (29), ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മനുരാജ് (27), അനുരാജ് (34), ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിധീഷ് (29) എന്നിവരെ ആണ് ബുധനാഴ്ച ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശോബ് (23), ശ്യാംകുമാര്‍ (31) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ കേസിലുള്‍പെട്ട രണ്ട് പേരൊഴികെ മറ്റുള്ളവരെല്ലാം അറസ്റ്റിലായതായി കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സി ഐ കെ പി ഷൈന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു

പൊലീസ് പറയുന്നത്: കഴിഞ്ഞ മാസം 11ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂടറില്‍ ഭാര്യയ്‌ക്കൊപ്പം പോകുകയയിരുന്ന ചന്ദ്രനെ നെല്ലിത്തറയില്‍വെച്ച് വെട്ടി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്.

ചന്ദ്രന്‍ ഭാര്യ രമ്യയ്‌ക്കൊപ്പം കാഞ്ഞങ്ങാട്‌നിന്നു കൊടവലത്തേക്കു പോകുകയായിരുന്നു. ഇതിനിടെ ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ചന്ദ്രനെ തടഞ്ഞു നിര്‍ത്തുകയും വടിവാള്‍ കൊണ്ട് കാലിനു വെട്ടുകയും ആയിരുന്നു. കൃത്യത്തിന് ശേഷം പ്രതികള്‍ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കാണ് കടന്നത്. തിരികെ വീട്ടിലെത്തിയപ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്.
                      Arrested | ഭാര്യയോടൊപ്പം സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രവാസിയെ വെട്ടി കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്; ഇനി പിടിയിലാകാനുള്ളത് 2 പേര്‍; ഇതുവരെ ജയിലിലായത് 6 പേര്‍

പ്രതികളെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചന്ദ്രനെ തള്ളി താഴെയിട്ടു വാള്‍ കൊണ്ട് കാലിനുവെട്ടി ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തില്‍ ഭാര്യയ്ക്കും മര്‍ദനമേറ്റിരുന്നു.

ഗള്‍ഫിലെ കള്ള് കച്ചവടം ചന്ദ്രന്‍ ഒറ്റികൊടുത്ത് ദുബൈ പൊലീസിനെ കൊണ്ട് പിടിപ്പിച്ചതുമായി ബന്ധപ്പെട്ട കുടിപ്പകയാണ് വധശ്രമത്തിന് കാരണമായത്. ചന്ദ്രന്റെ മകനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് ഇതേ പ്രതികളില്‍പെട്ടവര്‍ക്കെതിരെ അമ്പലത്തറ പൊലീസില്‍ മറ്റൊരു കേസും രെജിസ്റ്റര്‍ ചെയ്തിരുന്നു. അക്രമം നടത്താന്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന മൂന്ന് മോടോര്‍ ബൈകുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords: News, Kerala, Top-Headlines, Kanhangad, Arrested, Accused, Police, Crime, Murder Attempt, Case, Couple, Vehicle, Travel, Kanhangad: Police arrested 6 people in case of trying to kill expatriate.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia