city-gold-ad-for-blogger

Death | കാഞ്ഞങ്ങാട്ടെ നഴ്സിംഗ് കോളജ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാൻ ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനി 4 മാസങ്ങൾക്ക് ശേഷം മരിച്ചു

Nursing student who attempted suicide died in Kanhangad.
Photo: Arranged

● നാലു മാസത്തോളം അബോധാവസ്ഥയിൽ തുടർന്നു.
● കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം.
● വിദ്യാർഥികൾ നേരത്തെ പ്രതിഷേധം നടത്തിയിരുന്നു.

കാഞ്ഞങ്ങാട്: (KasargodVartha) നഴ്‌സിങ് കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാൻ ശ്രമിച്ച് നാലു മാസത്തോളം അബോധാവസ്ഥയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗിലെ മൂന്നാം വര്‍ഷ വിദ്യാർഥിനി പാണത്തൂരിലെ സദാനന്ദന്‍ - ഓമന ദമ്പതികളുടെ മകള്‍ ചൈതന്യകുമാരി (20) ആണ് ചികിത്സയ്ക്കിടെ കോഴിക്കോട് മെഡികല്‍ കോളജില്‍ വെച്ച് ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് വിദ്യാർഥിനി ഹോസ്റ്റല്‍ റൂമിലെ ഫാനില്‍ തൂങ്ങി ജീവനെടുക്കാൻ ശ്രമിച്ചത് . മംഗ്ളൂറിലെ ആശുപത്രിയിലും പിന്നീട് ദിവസങ്ങളോളം കണ്ണൂര്‍ മിംസ് ആശുപത്രിയിലും പിന്നീട് ഒരു മാസത്തിലധികമായി കോഴിക്കോട് മെഡികല്‍ കോളജിലും ചികിത്സയിലായിരുന്നു. മന്‍സൂര്‍ ആശുപത്രി മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ചികിത്സയിലുണ്ടായിരുന്നത്. 

മരണത്തിന് കാരണം ഹോസ്റ്റൽ വാർഡൻ്റെ മാനസീക പീഡനമെന്നാരോപിച്ച് വിദ്യാർഥിനികൾ രണ്ട് ദിവസം സമരത്തിലായിരുന്നു. പിന്നീട് പൊലീസിൻ്റെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചകളിൽ വിദ്യാർഥികളുടെ എല്ലാ ആവശ്യവും അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്.

ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.

Nursing student in Kanhangad four months ago has died. Chaitanya Kumari (20), a third-year student, passed away while undergoing treatment at Kozhikode Medical College.

#NursingStudentDeath, #Kanhangad, #KeralaNews, #Attempt, #CollegeIncident, #MentalHealth

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia