നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; വൻ ദുരന്തം ഒഴിവായി
Aug 13, 2025, 16:39 IST
Photo: Special Arrangement
● മൂന്നാംമൈലിലെ കുമാരന്റെ കടയിലേക്കാണ് കാർ ഇടിച്ചുകയറിയത്.
● കാഞ്ഞങ്ങാട്-അമ്പലത്തറ സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്നു.
● അപകടങ്ങൾ തടയാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി.
കാഞ്ഞങ്ങാട്: (KasargodVartha) അമ്പലത്തറ മൂന്നാംമൈലിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മൂന്നാംമൈൽ സ്വദേശി കുമാരന്റെ കടയാണ് കാറിടിച്ച് തകർന്നത്. കാഞ്ഞങ്ങാട് - അമ്പലത്തറ സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും, ഇത് തടയാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഈ റോഡിലെ അപകടങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുക.
Article Summary: A car crashed into a shop in Kanhangad's Ambalathara, but the passengers were unharmed.
#Kanhangad #CarAccident #KeralaNews #RoadSafety #Accident #LocalNews






