city-gold-ad-for-blogger

കാഞ്ഞങ്ങാട് ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം; മദ്യം അരയിൽ ഒളിപ്പിച്ച് കടത്തിയ ദൃശ്യം സിസിടിവിയിൽ

Man Caught on CCTV Stealing Liquor by Hiding it in Waist from Kanhangad Premium BEVCO Outlet Police Investigation Started
Arranged Image

● ഓഫിസേഴ്സ് ചോയ്‌സ് വിസ്‌കി 750 എം.എൽ മോഷ്ടിക്കാനാണ് ശ്രമിച്ചത്.
● ഇടയ്ക്കിടെ സ്റ്റോക്കിൽ കുറവ് കണ്ടെത്താറുണ്ടായിരുന്നു എന്ന് മാനേജർ.
● കുറവ് വരുന്ന പണം ജീവനക്കാർ സ്വന്തമായി അടയ്ക്കാറാണ് പതിവ്.
● ഷോപ്പ് ഇൻചാർജ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
● പോലീസ് അന്വേഷണം ആരംഭിച്ചു.

കാഞ്ഞങ്ങാട്: (KsargodVartha) കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ (KSBC) കാഞ്ഞങ്ങാട്ടെ പ്രീമിയം ഔട്ട് ലെറ്റായ എഫ്‌.എൽ.01 ഷോപ്പ് നമ്പർ 14008-ൽ മദ്യം മോഷ്ടിച്ച സംഭവത്തിൽ ഷോപ്പ് ഇൻചാർജ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

നവംബർ 4 വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഷോപ്പിൽ കടന്ന് ഓഫിസേഴ്സ് ചോയ്‌സ് വിസ്‌കി 750 എം.എൽ ഒരു ബോട്ടിലും എംസി വിഎസ്‌ഒപി 1000 എം.എൽ ഒരു ബോട്ടിലും എടുത്ത് ബിൽ അടിക്കാതെ പുറത്തേക്ക് കടക്കാൻ ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്.

ഇത് ശ്രദ്ധയിൽപ്പെട്ട ബില്ലിംഗ് സ്റ്റാഫ് ആ വ്യക്തിയെ വിളിച്ചപ്പോൾ, അയാൾ എം സി വി എസ് ഒ പി 1000 എം.എൽ മദ്യം അവിടെ തന്നെ വെച്ച് ഓഫീസേഴ്സ് ചോയ്സ് വിസ്കിയുടെ 750 എം.എൽ ബോട്ടിൽ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞുവെന്നാണ് അധികൃതർ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷോപ്പ് ഇൻചാർജ് കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

സംശയം തോന്നിയാണ് സി സി ടി വി ദൃശ്യം പരിശോധിച്ചത്. ഇതിലാണ് ഇയാൾ അരയിൽ മദ്യക്കുപ്പി തിരുകി വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് ഔട്ട് ലെറ്റ് മാനേജർ 'കാസർകോട് വാർത്ത'യോട് പറഞ്ഞു.

അതിനിടെ, ഇടയ്ക്കിടെ സ്റ്റോക്കിൽ മദ്യക്കുപ്പിയുടെ കുറവ് കണ്ടെത്താറുണ്ടായിരുന്നു എന്നും ഔട്ട് ലെറ്റ് മാനേജർ പ്രതികരിച്ചു. ബിൽ അടിക്കുമ്പോൾ വരുന്ന പിശകായിരിക്കുമെന്നാണ് കരുതിയതെന്നും തങ്ങളുടെ കൈയ്യിൽ നിന്നും പണമെടുത്ത് അടക്കാറാണ് പതിവെന്നും മാനേജർ കൂട്ടിച്ചേർത്തു.

ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം നൽകാൻ ഈ വാർത്ത ഷെയർ ചെയ്യുക.

Article Summary: Man caught on CCTV stealing liquor by hiding it in waist from Kanhangad BEVCO.

#Kanhangad #BEVCOMoshanam #CCTV #LiquorTheft #KeralaPolice #OfficersChoice

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia