അജാനൂരിൽ ഫൈബർ തോണി അപകടത്തിൽപ്പെട്ടു; മൂന്ന് പേർക്ക് പരിക്കേറ്റു, ലക്ഷങ്ങളുടെ നാശനഷ്ടം
● ജനീഷ്, ബാബു എന്നിവർ ഉൾപ്പെടെ മൂന്നുപേർക്കാണ് പരിക്കേറ്റത്.
● ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് തീരത്ത് അപകടവിവരം അറിഞ്ഞത്.
● അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് കരയിൽ സജ്ജമാക്കിയിരുന്നു.
● 11.30 മണിയോടെയാണ് പരിക്കേറ്റ തൊഴിലാളികളെ കരയ്‌ക്കെത്തിച്ചത്.
കാഞ്ഞങ്ങാട്: (KasargodVartha) അജാനൂർ കടപ്പുറത്ത് നടുക്കടലിൽ തോണി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. മീൻപിടുത്തത്തിന് പോയ ഫൈബർ തോണിയാണ് ശനിയാഴ്ച അപകടത്തിൽപ്പെട്ടത്.
രാവിലെ 11 മണിയോടെയാണ് അപകടത്തെക്കുറിച്ച് തീരത്ത് അറിഞ്ഞത്. ഉടൻ തന്നെ കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് കരയിൽ സജ്ജമാക്കി നിർത്തി.
11.30 മണിയോടെയാണ് അപകടത്തിൽപ്പെട്ട തൊഴിലാളികളെയും കൊണ്ട് ഒപ്പം പോയ തോണി കരയ്‌ക്കെത്തിയത്. മീൻപിടുത്തത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് സഹ തൊഴിലാളികൾ പറഞ്ഞു. പരിക്കേറ്റ ഉടൻ തന്നെ തൊഴിലാളികളെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
അജാനൂർ കടപ്പുറത്തെ ജനീഷ്, ബാബു എന്നിവർക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. നടുക്കടലിൽ മറിഞ്ഞ ഫൈബർ തോണിക്ക് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? നിങ്ങളുടെ പ്രതികരണം കമൻ്റ് ചെയ്യുക.
Article Summary: Three fishermen injured after fiber boat capsizes near Ajanur beach, Kanhangad.
#Kanhangad #FishermenAccident #BoatCapsized #AjanurBeach #Kasargod #KeralaNews






