കബഡിതാരത്തിന്റെ കൊല: ഭാര്യയും കാമുകനും പ്രതികളായ കേസിന്റെ വിചാരണ ആരംഭിച്ചു
Mar 13, 2019, 20:13 IST
കാസര്‍കോട്: (www.kasargodvartha.com 13.03.2019) കബഡി താരം നീലേശ്വരം കാര്യങ്കോട്ടെ സന്തോഷിനെ (39) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ ആരംഭിച്ചു. 2015 ഡിസംബര്‍ ആറിന് രാത്രി 10.15 മണിയോടെയാണ് ക്രൂരകൊലപാതകം നടന്നത്. സന്തോഷിന്റെ ഭാര്യ രഞ്ജുഷ, സന്തോഷിന്റെ മാതൃസഹോദരീ പുത്രനും രഞ്ജുഷയുടെ കാമുകനുമായിരുന്ന മനോജ് എന്നിവരാണ് കേസിലെ പ്രതികള്‍.
വീട്ടിനകത്തെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന സന്തോഷിനെ മനോജ് പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയും രഞ്ജുഷ കുറ്റകൃത്യത്തിന് പ്രേരണ നല്‍കുകയും ചെയ്തുവെന്നാണ് കേസ്.
പരിസരവാസികളാണ് സന്തോഷിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തില്‍ മനോജിനെയും രഞ്ജുഷയെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യുകയുമായിരുന്നു.
നാട്ടിലെ അറിയപ്പെടുന്ന കബഡി താരമായ സന്തോഷ് മദ്യലഹരിയില്‍ ഭാര്യ രഞ്ജുഷയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഈ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്ന മനോജിനോട് തന്റെ സങ്കടങ്ങള്‍ അറിയിച്ച രഞ്ജുഷ പിന്നീട് മനോജുമായി പ്രണയത്തിലാവുകയും ചെയ്തെന്നും കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷിന്റെ കൈകാലുകള്‍ തല്ലിയൊടിക്കാനാണ് രഞ്ജുഷ നിര്‍ദേശിച്ചതെങ്കിലും മനോജ് കൊലപാതകം തന്നെ നടത്തുകയായിരുന്നവെന്നും ആശുപത്രിയില്‍ കഴിയുന്ന സന്തോഷിന്റെ മാതാവിനെ പരിചരിക്കാന്‍ ഭാര്യയും മക്കളും പോയ സമയത്താണ് കൊല നടന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder, Top-Headlines, Crime, Neeleswaram, court, Kabaddi player's murder; Trial began
< !- START disable copy paste -->