city-gold-ad-for-blogger

സലാഹുദ്ദീൻ വധക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ; പാനൂരിൽ രണ്ടുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു

Two Habitual Offenders Including Salahudheen Murder Accused Jailed Under KAAPA Act in Panoor
Photo: Special Arrangement

● പി പി മിഥുൻ എന്ന കുട്ടാപ്പി, കെ യാദവ് എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.
● കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം ജില്ലാ കലക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
● മിഥുനെതിരെ പാനൂർ, കണ്ണവം, കൊളവല്ലൂർ, കതിരൂർ, തലശ്ശേരി സ്റ്റേഷനുകളിലായി ഒമ്പതോളം കേസുകളുണ്ട്.
● യാദവിനെതിരെ പാനൂർ, കൊളവല്ലൂർ, തൃശ്ശൂർ ചേലക്കര സ്റ്റേഷനുകളിലായി ഒൻപത് കേസുകൾ നിലവിലുണ്ട്.
● സിറ്റി പൊലീസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡി ഐ പി എസിന്റെ നിർദേശാനുസരണമായിരുന്നു നടപടി.

കണ്ണൂർ: (KasargodVartha) നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ കാപ്പ ചുമത്തി ജയിലിലടച്ചു. പി.പി. മിഥുൻ എന്ന കുട്ടാപ്പി (29), കെ. യാദവ് (26) എന്നിവരെയാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം കണ്ണൂർ ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

ക്രിമിനൽ പശ്ചാത്തലം

പിടിയിലായ ഇരുവരും സലാഹുദ്ദീൻ വധക്കേസിലെ പ്രതികളാണ്. പി.പി. മിഥുൻ പാനൂർ, കണ്ണവം, കൊളവല്ലൂർ, കതിരൂർ, തലശ്ശേരി എന്നീ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, അക്രമം തുടങ്ങി ഒമ്പതോളം കേസുകളിൽ പ്രതിയാണ്.

കെ. യാദവിനെതിരെ പാനൂർ, കൊളവല്ലൂർ, തൃശ്ശൂർ ചേലക്കര പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, അക്രമം തുടങ്ങി ഒൻപത് കേസുകൾ നിലവിലുണ്ട്.

പ്രത്യേക അന്വേഷണസംഘത്തിൻ്റെ നീക്കം

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിൻ്റെ നിർദേശാനുസരണമായിരുന്നു പ്രതികളെ പിടികൂടാനുള്ള നീക്കം. പാനൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ. മരിയ പ്രിൻസിൻ്റെ നേതൃത്വത്തിൽ എസ്.ഐ. രജിലേഷ്, എ.എസ്.ഐ. നിവേദ്, എസ്.സി.പി.ഒ.മാരായ സുജിത്ത്, ഷംസീർ എന്നിവരും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണസംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Two habitual offenders from Panoor, P.P. Mithun alias Kuttappi (29) of Chendayad and K. Yadav (26) of Koorara, have been jailed under the KAAPA Act following an order by the Kannur District Collector based on the City Police Commissioner's recommendation. 

#KasargodVartha #PanoorNews #KAAPAArrest #KannurPolice #KeralaPolice #CrimeNewsKerala #MalayalamNews #LawAndOrder #KannurCityPolice #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Susan Joy
Susan Joy

372 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia