city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച; അറസ്റ്റിലായ പ്രതിയെ ജയിലിലടച്ചു

ബന്തടുക്ക: (www.kasargodvartha.com 24.12.2018) കുണ്ടംകുഴി സുമംഗലി ജ്വല്ലറി കവര്‍ച്ചാ കേസില്‍ രണ്ടു വര്‍ഷത്തിനു സേഷം അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. രാജസ്ഥാന്‍ ഗദര്ചൗക്ക് സ്വദേശി യാദിറാം രാംലാലിനെയാണ് കാസര്‍കോട് സബ് ജയിലിലടച്ചത്. 2016 ഒക്ടോബര്‍ നാലിന് പുലര്‍ച്ചെയായിരുന്നു സുമംഗലി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്.

സംഭവത്തിനു ശേഷം ഒളിവില്‍പോയ ഗദര്ചൗക്ക് രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളിലെ കവര്‍ച്ചക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് രാജസ്ഥാന്‍ ജയിലില്‍ കഴിയവേ ഒരു ദിവസത്തെ ചോദ്യംചെയ്യലിനായാണ് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങിയത്. കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് കാസര്‍കോട് കോടതി ആവശ്യപ്പെട്ടതനുസരിച്ച് രാജസ്ഥാന്‍ പോലീസാണ് കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയത്.

കവര്‍ച്ചസമയത്ത് കുണ്ടംകുഴി മൊബൈല്‍ ടവര്‍ പരിധിയില്‍ ഉണ്ടായിരുന്ന ഇയാളെ ചോദ്യംചെയ്തപ്പോള്‍ മറ്റുവിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണ ചുമതലയുള്ള ആദൂര്‍ സി.ഐ. എം എ മാത്യു പറഞ്ഞു. 450 ഗ്രാം സ്വര്‍ണവും നാലുകിലോ വെള്ളിയുമാണ് ജ്വല്ലറിയില്‍ നിന്നും കവര്‍ന്നത്. ഒന്നാംപ്രതി രാജസ്ഥാന്‍ തിരുട്ടുഗ്രാമം സ്വദേശിയെയും സഹായം നല്‍കിയതിന് കാസര്‍കോട് സ്വദേശിയെയും നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച; അറസ്റ്റിലായ പ്രതിയെ ജയിലിലടച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Robbery, Jewellery robbery; arrested accused remanded
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia