യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണം നിരന്തരമായ മാനസികപീഡനം; പ്രതിയായ ജ്വല്ലറി ജീവനക്കാരന്‍ അറസ്റ്റില്‍
Mar 6, 2017, 10:25 IST
ബേഡകം: (www.kasargodvartha.com 06/03/2017) യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജല്ലറി ജീവനക്കാരനെതിരെ ആത്മഹത്യാപ്രേരണക്ക് പോലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തു. പൂക്കയം ചുഴിപ്പിലെ റിട്ട. അധ്യാപകന്‍ ബട്ട്യന്‍-ഗീത ദമ്പതികളുടെ മകള്‍ രേവതി (23) യുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ചുഴിപ്പിലെ ജിമ്മി എന്ന അജിത്കുമാറിനെ(28)യാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് മൂന്നിന്് രാവിലെയാണ് രേവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ മഞ്ഞടുക്കം ക്ഷേത്രത്തില്‍ കളിയാട്ടത്തിനു പോയ സമയത്താണ് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ സിമന്റ് വാട്ടര്‍ ടാങ്കില്‍ വസ്ത്രങ്ങളും തുണികളുമിട്ട ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. രേവതിയുടെ മരണത്തിനുത്തരവാദി കൊല്ലത്ത് മലബാര്‍ ഗോള്‍ഡില്‍ ജീവനക്കാരനും ബന്ധുവുമായ അജിത്കുമാറാണെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കള്‍ കാസര്‍കോട് ഡി വൈ എസ് പിക്ക് പരാതി നല്‍കിയിരുന്നു.
ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരം ആദൂര്‍ സി ഐ അന്വേഷണചുമതല ഏറ്റെടുക്കുകയും അന്വേഷണത്തില്‍ അജിത്കുമാറിന്റെ നിരന്തരമായ മാനസികപീഡനമാണ് രേവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തമാവുകയും ചെയ്തു. പയ്യന്നൂരില്‍ എയര്‍ഹോസ്റ്റസ് പഠനം പൂര്‍ത്തിയാക്കിയ രേവതിയെ അജിത്കുമാര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പീഡനം സഹിക്കാനാകാതെ യുവതി ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് അജിത്കുമാറിനെതിരെ ആത്മഹത്യാപ്രേരണക്ക് കേസെടുക്കുകയാണുണ്ടായത്. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അജിത്കുമാറിനെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Accuse, Arrest, Bedakam, Rajapuram, suicide, Woman, Crime, Kerala, Revathi, Jewellery employee arrested on death of woman

Related News: