പുലിയന്നൂര്‍ ജാനകി വധക്കേസ്: വിചാരണ വ്യാഴാഴ്ച ആരംഭിക്കും
Aug 8, 2019, 20:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.08.2019) റിട്ട. അധ്യാപികയായിരുന്ന ചീമേനി പുലിയന്നൂരിലെ പി വി ജാനകിയെ (65) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച ആരംഭിക്കും. ചീമേനി സ്വദേശികളായ അരുണ്‍, വിശാഖ്, റനീഷ് എന്നിവരാണ് പ്രതികള്‍. 2017 ഡിസംബര്‍ 13ന് രാത്രിയാണ് പുലിയന്നൂരിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തത്.
ജാനകിയുടെ നിലവിളി കേട്ട് ഭര്‍ത്താവ് ക്യഷ്ണന്‍ മാസ്റ്ററെ സംഘം കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് വിശാഖിനേയും റനീഷിനെയും അറസ്റ്റ് ചെയ്തിരുന്നു. കൊലയ്ക്ക് ശേഷം ഗള്‍ഫിലേക്ക് കടന്ന അരുണിനെ പിന്നീട് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് പ്രതികള്‍ ജാനകിയുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതെന്നും തങ്ങളെ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കിയതോടെയാണ് ജാനകിയെ കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൊല്ലപ്പെട്ട ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ 164 സാക്ഷികളാണുള്ളത്. പ്രതികള്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Murder-case, Murder, Crime, Top-Headlines,Janaki murder: trial will be began on Thursday
< !- START disable copy paste -->