ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു
Dec 18, 2017, 12:05 IST
ചെറുവത്തൂര്‍: (www.kasargodvartha.com 18.12.2017) ചീമേനി പുലിയന്നൂരിലെ റിട്ട. പ്രധാനാധ്യാപിക പി വി ജാനകിയെ (65) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നു. ക്വട്ടേഷന്‍ നല്‍കിയാണ് ജാനകിയെ കൊലപ്പെടുത്തിയതെന്ന ഏറ്റവും പുതിയ സൂചനയാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന നിഗമനവും അപ്രസക്തമാവുകയാണ്.
കവര്‍ച്ചാ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി നടത്തിയ നാടകമാണോ സ്വര്‍ണവും പണവും കവര്‍ന്ന സംഭവവമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കൊലപാതക രീതി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് നടത്തിയതു പോലെ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കവര്‍ച്ചാ സംഘം കൊലപാതകം നടത്തുന്നത് കവര്‍ച്ചയ്ക്ക് തടസം നില്‍ക്കുമ്പോഴാണ്. എന്നാല്‍ വിപരീതമായ സംഭവം പുലിയന്നൂരിലുണ്ടായത്.
ഇതോടെയാണ് കൊലപാതകം സംബന്ധിച്ച് വേറൊരു നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്. കൊലയാളികളുടെ കുത്തേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കളത്തേര കൃഷ്ണനെ അന്വേഷണ ഉദ്യോഗസ്ഥര്‍ മൂന്നു തവണ നേരില്‍ കണ്ട് മൊഴിയെടുത്തു. കൃഷ്ണന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ കൂടി വിലയിരുത്തിയാണ് പോലീസിന്റെ പുതിയ അന്വേഷണം. ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച് ജാനകിയെ ബന്ധിക്കുകയും പണവും സ്വര്‍ണവും കവര്‍ന്ന ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് ഇതിനകം തെളിഞ്ഞിരിക്കുന്നത്. തിരിച്ചുപോകുന്നതിനിടയില്‍ ഘാതക സംഘം തന്റെ കഴുത്തില്‍ മുറിവേല്‍പിച്ചുവെന്നാണ് കൃഷ്ണന്‍ പറയുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ജാനകിയെ ആസൂത്രിതമായി തന്നെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് സംഘം എത്തിയതെന്ന് തെളിയുകയാണ്.
ക്രൂരമായ കൊലപാതകം നടത്താന്‍ വൈദഗ്ദ്യമുള്ളവര്‍ തന്നെയാണ് ജാനകിയെ കൊലപ്പെടുത്തിയത്. ഇനിയുള്ള പോലീസിന്റെ അന്വേഷണം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാവുകയാണ്.
Related News:
ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
Keywords: Cheruvathur, Kasaragod, Kerala, News, Crime, Murder-case, Police, Investigation, Janaki murder case was Pre planned; Police investigation turned to Quotation gang.

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി
ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍
ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി
ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി
ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)