city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ചെറുവത്തൂര്‍: (www.kasargodvartha.com 16.12.2017) ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളികള്‍ സഞ്ചരിച്ചതാണെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാനിലാണ് ഘാതകര്‍ എത്തിയതെന്ന സംശയം ബലപ്പെട്ട സാഹചര്യത്തില്‍ പ്രധാനമായും ഈ വഴിക്കാണ് അന്വേഷണം നടത്തുന്നത്.

കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് ജാനകി കൊലക്കേസില്‍ അന്വേഷണം നടത്തുന്നത്. എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മഹാരാഷ്ട്രയിലേക്ക് പോയത്. മഹാരാഷ്ട്ര സിംഗ്ലിയില്‍ നിന്നുള്ളവരാണ് വാനില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് നിഗമനം. കൊലനടന്ന ദിവസം രാത്രി പുലിയന്നൂരിലെയും പരിസരങ്ങളിലെയും സ്ഥാപനങ്ങളിലുള്ള സി സി ടി വി ക്യാമറയില്‍ ഈ വാഹനം പതിഞ്ഞിരുന്നു.

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

കൊലപാതകത്തിനുശേഷം കാഞ്ഞങ്ങാട് നഗരത്തിലൂടെ ഇതേ വാഹനം ചീറിപ്പാഞ്ഞുപോയത് പലരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നു. അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഇതേ വാന്‍ കാഞ്ഞങ്ങാട് സൗത്തില്‍ വെച്ച് പരിസരവാസികളായ ചിലര്‍ തടയുകയും വാഹനത്തിനകത്തുണ്ടായിരുന്ന മൂന്നുപേരോട് കാര്യമന്വേഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ മുഖത്ത് പരിഭ്രാന്തിയും പ്രകടമായിരുന്നു. എന്നാല്‍ കൂടുതല്‍ സംശയങ്ങള്‍ ഉയരാതിരുന്നതിനാല്‍ ഇവരെ പോകാന്‍ അനുവദിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കൊലയാളികള്‍ ഇവര്‍ തന്നെയെന്ന സംശയത്തിന് ആക്കം കൂടുകയാണ്. അയ്യപ്പന്‍ വിളക്ക് കാണാന്‍ പോവുകയായിരുന്ന സ്ത്രീകളോട് ഒരു വാഹനത്തിലെത്തിയവര്‍ ചീമേനിയിലേക്കുള്ള വഴി ചോദിച്ചിരുന്നതായുള്ള വെളിപ്പെടുത്തലും പോലീസ് അന്വേഷിക്കുന്നുണ്ട്.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Murder-case, Kerala, News, Kasaragod, Cheruvathur, Police, Investigation, Crime, Janaki murder case; Special police team went to Maharashtra.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia